കടല് പറഞ്ഞ കഥ

Released
Kadal paranja kadha
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 28 July, 2022

കേരളത്തിലെ ഒരു തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു സമുദായത്തില്‍ നടന്നുവരുന്ന ജീര്‍ണ്ണതകളെയും, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ പോരാട്ടത്തിന്‍റെയും കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തം. സമുദായത്തിന്‍റെ വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്തുകൊണ്ടും ഒരു സ്ത്രീപക്ഷ സിനിമയെന്ന് തുറന്നു സമ്മതിക്കാനാവുന്നതാണ് ചിത്രത്തിന്‍റെ കഥാസാരം. 
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സോഷ്യല്‍ പൊളിറ്റിക്സ് തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്.