ദ്രാവിഡ പുത്രി

Dravida Puthri
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 4 August, 2017

ഇനിയും എത്ര ദൂരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്‌ റോയ്‌ തൈക്കാടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ബിഗ്‌ എം എം പ്രൊഡക്ഷൻസിനുവേണ്ടി പ്രമുഖ ഫിലിം പ്രൊഡക്ഷൻ കൺട്രോളറായ ദാസ്‌ വടക്കാഞ്ചേരി നിർമ്മിക്കുന്നു.

റോയ്‌ തൈക്കാടൻ രചന, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ദിനൂപ്‌ മരുതൂർ, എഡിറ്റർ – രാജേഷ്‌, ഗാനങ്ങൾ, സംഗീതം – ഷാജി കുമാർ, ആലാപനം – ഗൗരി, കല – സാബുറാം, മേക്കപ്പ്‌ – രാജേഷ്‌ നെന്മാറ, കോസ്റ്റ്യൂമർ – ലേഖാ മോഹൻ, അസോസിയേറ്റ്‌ ഡയറക്ടർ – ആന്റണി ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളർ – ദാസ്‌ വടക്കാഞ്ചേരി, സ്റ്റിൽ – ജയപ്രകാശ്‌, വി എഫ്‌ എക്സ്‌ – ദിന പള്ളത്ത്‌, പി ആർ ഒ – അയ്മനം സാജൻ.
ലിയ, ദാസ്‌ വടക്കാഞ്ചേരി, ശെന്തിൽ കുമാർ, സനൽസെൻ, മജു എന്നിവർ അഭിനയിക്കുന്നു.