നീർമണി
നീർമണി വീണുറങ്ങും മഴമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ
കുളിർകാറ്റിൻ അലയത്തെ വഴിയേതും പിണയാതെ
മറുനാടും മലനാടും അലയാറുണ്ടോ
വിണ്ണിലെഴും അമ്പിളിക്കുഞ്ഞിനെ നീ
ഉമ്മ കൊടുക്കാറുണ്ടോ..
നീർമണി വീണുറങ്ങും മഴമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ
കതിരാടും പാടത്തെ കതിർ നീ കണ്ടോ
കതിർ കൊയ്യും നേരം കളിചിരിയും കണ്ടോ (2)
അരികത്തൊരു തണലത്തവിടവിടകത്തൊരു
മുത്തം കൊണ്ടമൃതുണ്ണും കൈക്കുഞ്ഞുണ്ടോ
കുളിരാടും കടവും വഴുതും കല്പ്പാടവും
പടവിൽ തുടി തുള്ളി വിളയാടുന്നൊരു
കരളിണകളും ...നീർമണി വീണുറങ്ങും മഴമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ...
നിറമോലും പൂക്കാലം അവിടെ കണ്ടോ
പുതുമണ്ണിൻ പൂത്താലം അകമേ കണ്ടോ (2)
തളിർവെറ്റില നൂറാലെ ചിരികാട്ടും മുത്തശ്ശി
കഥയെല്ലാം കേട്ടതുണ്ടോ
കളിയാടിയ കടവും വിളയാടിയ നിലവും
പുതുമൺ പുലരൊളിയായൊരു പുലർ കോലവും
ഇനിയണയുമോ ..
നീർമണി വീണുറങ്ങും മഴമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ