Sreenath Puthiyadam

Sreenath Puthiyadam's picture

എന്റെ പ്രിയഗാനങ്ങൾ

  • ദേവദാരു പൂത്തു (M)

    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍
    ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
    നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍...

    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...

    നിഴലും പൂനിലാവുമായ് 
    ദൂരേ വന്നു ശശികല...
    നിഴലും പൂനിലാവുമായ് 
    ദൂരേ വന്നു ശശികല...
    മഴവില്ലിന്‍ അഴകായി... 
    ഒരു നാളില്‍ വരവായീ...
    ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍...

    ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
    നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍...

    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
    എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
    എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
    ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...

    വിരിയും പൂങ്കിനാവുമായ് 
    ചാരേ നിന്നു തപസ്വനി...
    വിരിയും പൂങ്കിനാവുമായ് 
    ചാരേ നിന്നു തപസ്വനി...
    പുളകത്തിന്‍ സഖി ആയി 
    വിരിമാറില്‍ കുളിരായി‌
    ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍....

  • കാറ്റു താരാട്ടും

    കാറ്റു താരാട്ടും കിളിമരത്തോണിയിൽ
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ 
    ആ... ആ... 
    ഈ ഓളം ഒരു താളം ലയമേളം വിളയാടൂ.. 
    കാറ്റു താരാട്ടും പഴമുതിർചോലയിൽ 
    പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ 
    ആ.. ആ.. 
    ഈ നേരം പുഴയോരം പ്രിയദൂതും വരവായി
    കാറ്റു താരാട്ടും.. 

    ഈ നാട്ടുവഞ്ചിപോലെ തുള്ളും നെഞ്ചിൽ 
    മോഹം മന്ദം മന്ദം 
    ഓരോ നെയ്തലാമ്പൽ പൂക്കും 
    പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ 
    തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും 
    ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ 
    എന്നെ ഞാൻ മറക്കുമ്പോൾ 
    കാറ്റു താരാട്ടും കിളിമര തോണിയിൽ 
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ 

    ഈ ചാരുയൌവ്വനാംഗം 
    തിങ്കൾബിംബം കണ്ടാൽ തങ്കം ചുങ്കം 
    മായാ മന്ത്രജാലമേകും 
    നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ 
    രോമഹർഷമാകും 
    മെയ്യിൽ പാരിജാതം പൂക്കും 
    താമരപ്പൂമേനിയാളെ താലികെട്ടുമ്പോൾ 
    എന്റെ സ്വന്തമാക്കുമ്പോൾ 
    കാറ്റു താരാട്ടും പഴമുതിർ ചോലയിൽ 
    പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ 
    കാറ്റു താരാട്ടും കിളിമരത്തോണിയിൽ 
    കന്നിയിളം പെൺമണി നീ വാവാവോ വാവാവോ

     

  • ഉണ്ണികളേ ഒരു കഥ പറയാം

    ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം (2)
    പുൽ‌മേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
    ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

    മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈമാറിയും
    വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
    പാടാത്ത പാട്ടിന്റെ ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
    ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
    ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്

    പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും മേച്ചിൽപ്പുറം തന്നിലും
    ആകാശ കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
    ഈ പാഴ്‌മുളം തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
    കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും
    ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ്
    ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

  • ഒരു വാക്കു മിണ്ടാതെ

    ധും തനാനന  ധുംതന ധുംതന ധുതനാ ധുംനാ..
    ധും തനാനന ധുംതന  ധുംതന ധുതനാ ധുംനാ..

    ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
    കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
    പൂങ്കാറ്റിതെങ്ങു പോയ്...
    (ഒരു വാക്കു മിണ്ടാതെ..)

    തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്
    പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍
    പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
    പവിഴ മലരിനു നല്‍കുവാന്‍
    ഒരു മുഴം...
    ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ്  കുളിരിളം കാറ്റ്
    (ഒരു വാക്കു മിണ്ടാതെ..)

    തളിരില കുടിലില്‍  കിളികള്‍ കുറുകുമ്പോൾ
    നിറനിലാ കതിരിന്‍ തിരി തെളിയുന്നു
    ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍
    മഴനിലാവിലലിയവേ
    ഒരു മുഖം...
    ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്...
    കൊതി തീരുവോളം...
    (ഒരു വാക്കു മിണ്ടാതെ..)
     

  • കാണുമ്പോൾ പറയാമോ - D

    കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
    ഒരു കുറിയെൻ കാറ്റേ (കാണുമ്പോൾ...)

    പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും
    എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ
    ഓ....ഓ... ആ..ആ.. ( കാണുമ്പോൾ..)

    തുമ്പച്ചോട്ടിൽ ഓ നീലാകാശം
    മയിൽപ്പീലി നീർത്തുമ്പോൾ
    മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
    ഒരു പൂ ചിരിക്കുമ്പോൾ
    കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ
    വിറയോടേ നിൽക്കും മോഹം
    നെഞ്ചിൽ മഞ്ചാടിയായി കാറ്റെ ( കാണുമ്പോൾ..)

    തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾ
    കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോൾ
    ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാം
    കൊതിയോടെ കാക്കും നേരം നാണം
    ചങ്ങാതിയായീ കാറ്റേ ( കാണുമ്പോൾ..)

  • കണ്മണി നീയെൻ കരം പിടിച്ചാല്‍

    ഖദീജാ ...
    കണ്മണി നീയെന്‍ കരം പിടിച്ചാല്‍ 
    കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
    കണ്ണുകളെന്തിനു വേറെ (2) 

    കാണാനുള്ളത് കരളില്‍ പകരാന്‍ 
    കാണാനുള്ളത് കരളില്‍ പകരാന്‍ 
    ഞാനുണ്ടല്ലോ ചാരെ - കണ്ണായ് 
    ഞാനുണ്ടല്ലോ ചാരെ 
    (കണ്മണി... ) 

    കുപ്പിത്തരിവള കിലുക്കി ഞാനീ - 
    കുപ്പിത്തരിവള കിലുക്കി ഞാനീ -
    ഖല്‍ബില്‍ മുട്ടിവിളിച്ചാലോ 

    വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു 
    വസന്തമെന്തെന്നറിയും ഞാന്‍ - തൂ-
    വസന്തമെന്തെന്നറിയും ഞാന്‍ 

    കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍
    കിളിയൊച്ചയുമായ്‌ നിന്നുടെ കാതില്‍ 
    കളിചിരി നാദം കേള്‍പ്പിയ്ക്കാം 

    സുന്ദര രാവില്‍ നൃത്തം ചെയ്യും 
    ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍ 
    ചന്ദ്രികയെന്തെന്നറിയും ഞാൻ

    കണ്മണി നീയെന്‍ കരം പിടിച്ചാല്‍ 
    കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
    കണ്ണുകളെന്തിനു വേറെ (2)