nithinasokan

എന്റെ പ്രിയഗാനങ്ങൾ

  • ആരാരും കാണാതെ

    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
    നെഞ്ചോടു ചേർന്നിടുമൊ

    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ

    കളപ്പുര മേയും കന്നി നിലാവേ
    ഇനിയും വരുമോ തിരുവോണം
    മുടിത്തുമ്പിലീറൻ തുളസിയുമായി
    ഇതിലെ വരുമൊ ധനുമാസം
    ഒന്നു തൊട്ടാൽ താനേ മൂളാമോ
    മനസ്സിനുള്ളിൽ മൗനവീണേ
    ഒന്നു തൊട്ടാൽ താനേ മൂളാമോ
    മനസ്സിനുള്ളിൽ മൗനവീണേ
    ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ

    പഴയ കിനാവിൽ മുന്തിരി നീരിൽ
    പാവം ഹൃദയം അലിയുന്നു
    താളുകൾ മറിയും മിഴികളിലോരോ
    മോഹം വെറുതേ വിരിയുന്നു
    ദൂരേ ഏതോ പക്ഷി പാടുന്നു
    കാതരമാം സ്നേഹഗീതം
    ദൂരേ ഏതോ പക്ഷി പാടുന്നു
    കാതരമാം സ്നേഹഗീതം
    ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌

    ആരാരും കാണാതെ ആരോമൽ തൈമുല്ല
    പിന്നേയും പൂവിടുമോ
    പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
    നെഞ്ചോടു ചേർന്നിടുമൊ

  • മല്ലികപ്പൂ പൊട്ടു തൊട്ട്

    ആ..ആ..ആ
    മല്ലികപ്പൂ പൊട്ടുതൊട്ട്‌ അല്ലിവെയിൽ ചില്ലണിഞ്ഞ്‌
    അന്തി നിലാ പന്തലിലെ മുന്തിരിത്തേൻ മുത്തണിഞ്ഞ്‌
    കുറുകുഴൽ കിളി കുറുകവെ
    കുളിരുരുകവെ കഥപറയവെ
    മധുചന്ദ്രലേഖയായ്‌ വരവായി ചാരെ നീ
    (മല്ലികപ്പൂ)

    മയക്കത്തിലോ പെണ്ൺ മയക്കത്തിലോ
    മായാ ദ്വീപിനക്കരയോ
    വിളിച്ചുണർത്തും നിന്നെ വിളിച്ചുണർത്തും
    കാണാകാറ്റ്‌ കൈ വിരലാൽ
    പരിഭവമൊരു പാട്ടാകും സ്വരമണിയുടെ മുത്താകും
    ആദ്യ രാത്രിയിൽ ആതിരേ നിൻ മോതിരമാവും ഞാൻ
    (മല്ലികപ്പൂ)

    കുറിവരച്ചും പട്ടു കുടഞ്ഞുടുത്തും
    താഴം പൂക്കൾ മെടഞ്ഞണിഞ്ഞും
    കവിൾ തുടുത്തും കണ്ണിൽ കനവുദിച്ചും
    കാവൽ തുമ്പി പറന്നുയർന്നും
    ഉഷസ്സുണരുമൊരാരാമം കസവണിയുമൊരാകാശം
    നിന്റെ ഗാനമൊരിന്ദ്രനീലപൂവിതളായ്‌ പൊഴിയും
    (മല്ലികപ്പൂ)

    ഹിമഗിരി തനയെ ഹേമലതെ
    അംബ ഈശ്വരി ശ്രീ ലളിതെ മാമവ
    ഹിമഗിരി തനയെ ഹേമലതെ
    നി സസ നി സസ നിധ നി സസ
    നി സസ നിധ പ സസ നി സസ
    നിധ പ സസ നി സസ നിധ
    മല്ലികപ്പൂ പൊട്ട്‌ തൊട്ട്‌ അല്ലിവയൽ ചില്ലണിഞ്ഞ്‌

  • ഘനശ്യാമ വൃന്ദാരണ്യം

    ഘനശ്യാമവൃന്ദാരണ്യം രാസകേളീയാമം
    നികുഞ്ജങ്ങൾ കുളിർപാട്ടിൽ പകർന്നാടും നേരം
    എന്നോടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
    ഇഷ്ടമെന്നോടേറെയെന്നായ് മന്ത്രവേണുവോതി

    മന്ദഹാസപുഷ്പം ചൂടും സാന്ദ്രചുംബനമേകും
    സുന്ദരാംഗരാഗം തേടും ഹൃദയഗീതം മൂളും
    മന്ദമന്ദം എന്നെ പുല്‍കും ഭാവഗാനം പോലെ
    ശാരദേന്ദുപൂകും രാവില്‍ സോമതീരം പൂകും
    ആടുവാന്‍ മറന്നുപോയ പൊന്‍മയൂരമാ‍കും
    പാടുവാന്‍ മറന്നുപോയ ഇന്ദ്രവീണയാകും...

    എന്റെ മോഹകഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും
    കൃഷ്ണ നിന്‍ വനമാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
    എന്റെ രാവിന്‍ മായാലോകം സ്നേഹലോലമാകും
    എന്റെ മൗനമഞ്ജീരങ്ങൾ വികാരാര്‍ദ്രമാകും
    എന്നെ മാത്രം എന്നെ മാത്രം ആരുവന്നുണര്‍ത്തി
    എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി..

  • കോടമഞ്ഞിൻ താഴ്വരയിൽ - D

    കോടമഞ്ഞിൻ ഓഹോ ....താഴ്വരയിൽ ഓഹോ...
    രാക്കടമ്പ് പൂക്കുമ്പോൾ ലാ...ലാ...
    മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
    രാത്രി മുല്ല പൂക്കുമ്പോൾ ലാല ലാല
    പ്രണയനിലാ കിളിവാതിൽ
    പാതിതുറന്നതാരാണ്
    ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...(കോടമഞ്ഞിൽ)

    ആദ്യസമാഗമമായ് യാമിനി വ്രീളാവതിയായി
    തെന്നൽ തഴുകുന്നപോൽ തളരും താമരമലരായ് നീ
    തുടുതുടെ തുടിക്കും പൂങ്കവിൾ മദനൻറെ മലർക്കുടമായ്...
    അതുവരെ നനയാ കുളിർമഴയിൽ നാമന്നു നനഞ്ഞുലഞ്ഞു...
    പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
    ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...
    (കോടമഞ്ഞിൻ താഴ്വരയിൽ)

    നീലജലാശയത്തിൽ ഇനി നാം ഇണയരയന്നങ്ങൾ
    രാഗസരോവരത്തിൽ നിൻമനം ചന്ദനമിവേണു
    വെറുതേ പിണങ്ങും വേളയിൽ പരിഭവ മഴമേഘം
    പ്രണയനിലാ കിളിവാതിൽ പാതിതുറന്നതാരാണ്
    ഒരു നൂറിഷ്ടം കാതിൽ ചൊന്നതാരാണ്...(കോടമഞ്ഞിൽ)

  • ശിവകര ഡമരുക

    ശിവകര ഡമരുകലയമായ് നാദം

    നാദൃദന ധിരനന ധിര ധീംതനാ - നാദൃദന ധിരനന ധിര ധീംതനാ

    ശിവകര ഡമരുകലയമായ് നാദം

    ഋതുപദഗതിയുടെ നടയായ് താളം

    സാഗരചലനം ആ...

    പ്രകൃതിയിലനഘജതികളായ്....ആ....

    വനലതയിളകും ലയഗതി പവനനടകളായ്

    സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ

    ശിവകര ഡമരുകലയമായ് നാദം

    ഋതുപദഗതിയുടെ നടയായ് താളം

    നാദൃദന ധിരനന ധിര ധീംതനാ

    നാദൃദന ധിരനന ധിര ധീംതനാ

    നാനാനാ നാനനാ നാനനാ നാനനാന നാനനാ നാനനാ

    നാനനാന നാനനാ നാനനാ നാനനാന നാനനാ നാനനാ നാനനാനനാ

    ബഹുവിധ മേളം ബഹുതര നാദം അറിയാൻ കരളിൽ ഒരു താളം

    ബഹുവിധ വർണ്ണം ബഹുതര ഭാവം മിഴിയിൽ പതിയാൻ ഒരു കിരണം

    പനിമതി മുഖപടമാഭരണം കരളിലെ കദനവും കാവ്യമയം

    തകധിമി തകധിമി ധീംതതോം

    ധിമിതക ധിമിതക ധാംതതോം

    നവ നവയുഗനടകളിലൊഴുകൂ

    തരികിട തരികിട തോം

    സ്വര ഹിമജലതരളിതഗംഗേ

     തരികിട തരികിട തോം

    നാന നാദൃദിദൃ നാദൃദിദൃ നാദൃധിന ധാം ധീം തോം

    ശിവകര ഡമരുകലയമായ് നാദം

     ഋതുപദഗതിയുടെ നടയായ് താളം

    ധാധാ ധധികിട താ - ധധികിട താ.......

    ധാധാ ധധികിട താ - ധധികിട ധധികിട താ.......

    നവരസജന്യം ലയവിന്യാസം പദമായ് കലയായ് വിടരുന്നൂ

    ഋതുപരിണാമം മരതകഭൂവിൽ വരമായ് കനവായ് നിറയുന്നൂ

    തളിരിതൾ നീർത്തുന്നു താരുണ്യം അകമലർ തേൻ‌കണമായ് കാരുണ്യം

    തകധിമി തകധിമി ധീംതതോം

    ധിമിതക ധിമിതക ധാംതതോം

    ദ്രുതത്രിപുടയിൽ ദുന്ദുഭി നാദം

    തരികിട തരികിട തോം

    ധ്രുവനടകളിൽ നന്ദിമൃദംഗം

     തരികിട തരികിട തോം

    നാന നാദൃദിദൃ നാദൃദിദൃ നാദൃധിന ധാം ധീം തോം

    നാദൃദന ധിരനന ധിര ധീംതനാ

     നാദൃദന ധിരനന ധിര ധീംതനാ

    ശിവകര ഡമരുകലയമായ് നാദം

     ഋതുപദഗതിയുടെ നടയായ് താളം

    സാഗരചലനം ആ...പ്രകൃതിയിലനഘജതികളായ്....ആ.

    വനലതയിളകും ലയഗതി പവനനടകളായ്

    സ്വരകലിക ചടുലമൊഴുകുമമൃതഗംഗേ

    ശിവകര ഡമരുകലയമായ് നാദം

    ഋതുപദഗതിയുടെ നടയായ് താളം

    നാദൃദന ധിരനന ധിര ധീംതനാ

    നാദൃദന ധിരനന ധിര ധീംതനാ

  • ആ രാഗം മധുമയമാം രാഗം

    ആ രാഗം മധുമയമാം രാഗം
    ആ നാദം അനുപമ ലയകര നാദം
    ലാളനമായ്‌ നിരാമയമാം പരാഗണമായ്‌ (2)
    ഉദയരാഗ വരപതംഗം ഉണരുകയായ്‌
    എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌
    വിദൂരതയിൽ...
    ആ രാഗം മധുമയമാം രാഗം
    ആ നാദം അനുപമ ലയകര നാദം

    പൊൻചിലമ്പൊലികളാർന്ന മന്മഥവിനോദതാളം
    മന്ദമാരുതകരങ്ങൾ ചേർന്ന മതിമോഹജതിയായ് 
    ഹംസങ്ങൾ താനവർണ്ണങ്ങളാടി
    ആനന്തനംതനംതം (നംതനംതം)
    താളങ്ങളേറ്റു പൊൻവീണ പാടി
    ആനന്തനംതനംതം (നംതനംതം)
    പഞ്ചേന്ദ്രിയങ്ങൾ തേടും ആനന്ദകണം
    ആത്മാവും ഒരു സംഗീതമായ്‌

    ആ രാഗം മധുമയമാം രാഗം
    ആ നാദം അനുപമ ലയകര നാദം

    കൈരവങ്ങളിലനാദി മൗനം അണുവായ്‌ അലിഞ്ഞു
    സാഗര തിരയിൽ ആദിരൂപം ഇതളായ്‌ അലഞ്ഞു
    കാലങ്ങൾ രൂപ ഭേദങ്ങൾ ആടി
    ആനന്തനംതനംതം (നംതനംതം)
    ശൈലങ്ങൾ ചാരു നീഹാരമാടി
    ആനന്തനംതനംതം (നംതനംതം)
    പ്രേമോദയങ്ങൾ ചൂടുമീ ഏകാന്തതയിൽ
    ആലോലമൊരു മല്ലീലതയിൽ

    ആ രാഗം മധുമയമാം രാഗം
    ആ നാദം അനുപമ ലയകര നാദം
    ലാളനമായ്‌ നിരമയമാം പരാഗണമായ്‌
    ഉദയരാഗ വരപതംഗം ഉണരുകയായ്‌
    എൻ അരിയ ഹൃദയമന്ത്രപദതരങ്ങൾ ഉണരുകയായ്‌
    വിദൂരതയിൽ....

    ആ രാഗം മധുമയമാം രാഗം
    ആ നാദം അനുപമ ലയകര നാദം

  • ശ്യാമാംബരം നീളേ - F

    ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ തുടിയുണരും നേരം തിങ്കൾപ്പൊൻ മാനോടുമ്പോൾ ദൂരെ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല് ദൂരെ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല് ശ്യാമാംബരം.... സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി ചാരേ കൺതുറന്നതോ സുവർണ്ണ താരകം സ്വർഗ്ഗവാതിൽക്കിളി തേടി തീരാ തേൻമൊഴികൾ നാദം നാദം മൃദുവായ്‌ കൊഴിയും നിനവിൽ പോലും മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌ ശ്യാമാംബരം.... ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു കാടാറുമാസപ്പൊരുളിനും നാടാറുമാസമായ്‌ പുതുമിന്നൽക്കൈവള ചാർത്തി രാഗോന്മാദിനികൾ നാദം നാദം സുരഭീമന്ത്രം തെളിയും പോലെ അരികേ കേട്ടു കേട്ടാൽ മനമുണരും ഹൃദയമന്ത്രച്ചിന്ത്‌ ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ തുടിയുണരും നേരം തിങ്കൾപ്പൊൻ മാനോടുമ്പോൾ ദൂരെ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല് ദൂരെ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല് ശ്യാമാംബരം....

  • കരിങ്കല്ലില്‍

    കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 
    ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട്
    വരിവണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ 
    കാതില്‍ ചൊന്നതെന്തേ പറയില്ലേ
    ഒരുപാടിഷ്ടമായി നിന്നെയെനിക്ക് കരളില്‍ 
    കനവിന്‍ കാട്ടുഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ
    നീളന്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയോളേ 
    പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ
    ആയില്യം കാവില്‍ വിളക്കിന്നല്ലേ
    കൂടെ പോരാമോ പൂരോം വിളക്കും കാണാന്‍
    കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 
    ഞാന്‍ കണ്ടു മലര്‍ചെണ്ട് മണിച്ചെണ്ട്

    ഏലേലോ ഏലോ ഏലോയേലോയേലോ
    ഏലേലോ ഏലോ ഏലോയേലേലോ

    കൊയ്തിട്ട എള്ളു മെതിക്കണം പൊന്നോ
    പൂരങ്ങള്‍ കാണാന്‍ പിന്നെപ്പോഴാണു നേരം
    കൊയ്തിനും കൂടാം മെതിക്കാനും ചേരാം
    കൂടെ നീ പോന്നാല്‍ ചാന്തും വളേം വാങ്ങാം
    പൂരപ്പറമ്പീ വെച്ചു പൊന്നാങ്ങളേക്കണ്ടാല്‍
    പോരിനിറക്കാൻ വേറെ പൂങ്കോഴികൾ വേണ്ട
    ഞാനില്ല അയ്യയ്യോ ഞാനില്ല
    ‍ഞാനില്ലേ കൂട്ടിനു ഞാനില്ലേ
    എല്ലാം എന്നേലും അറിയില്ലേ
    ഇതി നൊടുക്കമോര്‍ത്തു ഉറക്കമില്ലാതിരിക്കയല്ലേ ഞാന്‍
    നിന്റെ വെളുത്തമുഖമൊന്നടുത്തു കാണാന്‍ വിളിച്ചതല്ലേ ഞാന്‍

    കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 
    ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിചെണ്ട്

    ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു ഡഡ്ഡു ഡക്കഡഡം
    ചെട്ടിമദ്ദളം ചവുട്ടിപ്പൊട്ടിച്ചു(4)
    ചവുട്ടിപ്പൊട്ടിച് (2)

    ‍ചക്രം ചവിട്ടുന്ന ചക്കിലെന്‍ ചങ്കിട്ടു
    വട്ടം കറക്കല്ലേ നീ ചക്കാട്ടുന്ന പെണ്ണേ
    കഷ്ടമാണെന്നോടു കണ്ടാല്‍ ഇത്തിരിയും
    ഇഷ്ടമോടെന്തേലും ഓതാത്തതിന്നെന്തേ
    ‍ആറ്റിന്‍ കരയില്‍ വെയിലാറും നേരം വന്നാല്‍
    ഓതാമൊരായിരം കാര്യങ്ങള്‍ ഞാന്‍ പെണ്ണേ
    പോരാമോ ഒന്നൂയലാടാല്ലോ
    ഞാനില്ല ആരേലും കാണില്ലേ 
    എല്ലാം നാടാകെ പറയില്ലേ‌
    ഞാനെടുത്ത വെച്ചു കറുത്ത ചരടില്‍ കൊരുത്ത പൊൻതാലി
    അതു കഴുത്തില്‍ കെട്ടിത്തരുന്നതും കാത്തിരിക്കയല്ലേ ഞാന്‍

    കരിങ്കല്ലില്‍ കടഞ്ഞ നെഞ്ചിനുള്ളില്‍ 
    ഞാന്‍ കണ്ടു മലര്‍ച്ചെണ്ട് മണിച്ചെണ്ട് ആ... വരിവണ്ടായ് പറന്നു മലര്‍ച്ചെണ്ടിന്റെ 
    കാതില്‍ ചൊന്നതെന്തേ പറയില്ലേ
    ഒരുപാടിഷ്ടമായി നിന്നെയെനിക്കു അഹാ...
    കരളില്‍ ഉം...
    കനവിന്‍ കാട്ടുഞാവല്‍ക്കാ പഴുത്തതും അറിഞ്ഞോ
    ഓഹോ ഓഹോ
    നീളല്‍ മുടിയിഴയില്‍ പൂവന്‍പൂ ചൂടിയേളേ
    പൂവാകച്ചോട്ടിലെന്നെ കാണാനായ് നിന്നവനേ
    ആയില്യം കാവില്‍ വിളക്കിന്നല്ലേ
    കൂടെ പോരാമോ പൂരോം വിളക്കും കാണാൻ
    ആയില്യം കാവില്‍ വിളക്കിന്നല്ലേ
    കൂടെ പോരാമോ പൂരോം വിളക്കും കാണാൻ

  • തേവാരം നോക്കുന്നുണ്ടേ

    തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില്
    തന തന്നാരം പാടുന്നുണ്ടേ പകലിലരിയ വെയില് (2)
    പുന്നാര പെരും തച്ചനേ വിരുതു കൊണ്ട്
    ഭൂലോകം ചമച്ചവനെ
    കാണാത്ത മരമറുത്ത് കനവു കൊണ്ട്
    കൊട്ടാരം പണിഞ്ഞവനേ
    ഒരു ചാണോളം നീളത്തില്‍
    ഉയിരിനൊരുവം താ
    തച്ചനു തടിയെട് കൈ കൊട് മെയ് കൊട്
    തക്കിട തരികിട തോം
    ആഹാ തച്ചിനൊരുളിയെട് കുറിയെട് കോലെട്
    തക ധിമി തക ധിമി തോം ( തേവാരം..)

    തേക്കുമരമാശാരിക്ക് ശില്പ കലയുണ്ടാക്കാന്‍
    നാട്ടുമരമണ്ണാച്ചിക്ക് മണ്ണിലൊരു തൂണാക്കാന്‍ (2)
    പത്തു മുഴം കാതല്‍ തന്നാല്‍ മുത്താരം ഞാനുണ്ടാക്കാം (2)
    കോവിലിലെ കൊടിമരവും
    പാടിയിലെ പടുമരവും
    ഈ കൈ വെച്ചാല്‍ പൊന്നാകും കലയുടെ മറിമായം
    തക ധിമി തക ധിമി (തേവാരം..)

    കൊട്ടുവടി വാളും നാളെ കൊത്തു പണി ചെയ്യാനായ്
    ചേറ്റുമണലമ്മച്ചിക്ക് ചോറ്റുകലമുണ്ടാക്കാന്‍ (2‌)
    ഇല്ലാമുഴക്കോലാലെന്നും വല്ലായ്മകള്‍ ഞാന്‍ തീര്‍ക്കാം
    പള്ളികളും പഴമനയും കോവിലകം തിരുനടയും
    ഈ കൈ വെച്ചാല്‍ കണ്ണാക്കും
    കലയുടെ ഗുണ പാഠം ( തേവാരം..)

     

     

     

  • എന്തെടീ എന്തെടീ പനങ്കിളിയേ

    എന്തെടീ എന്തെടീ പനങ്കിളിയേ

    നിന്റെ ചുണ്ടത്തെ തുമ്പപ്പൂ ചോർന്നതെന്തേ

    കണ്ണാടിയിൽ നിന്റെ കൺപീലിയിൽ

    കള്ളക്കരിമഷിയെഴുതിയതാരാണ് ??

     

    അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും

    മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി

    അരിമുല്ലമേൽ കാറ്റു കളിയാടുമ്പോൾ

    എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ് ?

     

    പൂമാലക്കാവിൽ പൂരക്കാലം

    ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം

    ചിങ്കാരച്ചാന്തും മിന്നും പൊന്നും

    പുള്ളിപ്പാവാടയും പട്ടും വാങ്ങേണം

    കന്നിക്കദളിപൊൻകുടപ്പന്റെ കളിവള്ളം മെല്ലെ

    തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ

    (എന്തെടീ)

     

    മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം

    സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം

    വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം

    വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം

    തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ

    തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ

    (എന്തെടീ..)

     

Contribution History

തലക്കെട്ട് Edited on Log message
രാധികാ തിലക് Sat, 17/01/2026 - 09:43