ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ
(ആകാശത്തിന്‍...)
ഭൂമിയില്‍ വേവുമെനിക്കെന്നുമേ
ക്ഷേമമരുളുന്നോരാട്ടിടയന്‍
പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്കു നീ
സ്വഛമാം പൂഞ്ചോല കാട്ടിടൂ നീ
ആകാശത്തിന്‍ മഹിമാവേ...
നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ -
നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (2)
കൂരിരുള്‍താഴ്വര എത്തിയാലും
തീരെ ഭയമില്ലാ തമ്പുരാനേ
ആകാശത്തിന്‍ മഹിമാവേ...
ആരും കൊതിക്കും പദവിയുമീ -
പാരിലെ ഭാഗ്യവും തന്നവന്‍ നീ (2)
എന്നാലും കര്‍ത്താവേ നീയെന്തിനായ്
എന്നെയൊരംഗവിഹീനയാക്കി
ആകാശത്തിന്‍ മഹിമാവേ
ആശ്രയം നീയെന്‍ യഹോവേ
ദൈവമേ നീയെനിക്കെന്നുമെന്നും
നേര്‍വഴി കാട്ടേണമേ