Sudhevan Peringodu

ആർട്ടിസ്റ്റ്,ഡിസൈനർ,പരസ്യകല എന്നീ രംഗത്തൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച സുദേവന്റെ സിനിമായാത്രകൾക്ക് തുടക്കം 2004ൽ പുറത്തിറങ്ങിയ "വരൂ" എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ശ്രദ്ധേയമായ ചില ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, പെയിന്റർ എന്ന് തുടങ്ങി പല തൊഴിലുകളും ചെയ്തു. “വരൂ” എന്ന ആദ്യ ഹ്രസ്വചിത്രം ചിത്രീകരിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ ലക്ഷ്മി വേണുഗോപാൽ എന്ന സുഹൃത്തിന്റെ ഹാൻഡി ക്യാമറയിലായിരുന്നു. നിർമ്മാതാവില്ലാതെ അയ്യായിരം രൂപക്ക് ചിത്രീകരിച്ച ആ ചിത്രത്തിൽത്തുടങ്ങി പിന്നീട് സുദേവൻ പുറത്തിറക്കിയ “പ്ളാനിംഗ്” “തട്ടുമ്പുറത്തപ്പൻ” ചിത്രങ്ങളൊക്കെ ജനകീയമായ സിനിമാ നിർമ്മാണത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. നിരവധി അവാർഡുകളും ഈ ചിത്രങ്ങളൊക്കെ കരസ്ഥമാക്കി.