Vinay Fort

ഫോർട്ട് കൊച്ചി സ്വദേശി. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും അഭിനയത്തിൽ കോഴ്സ് പാസ്സായി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ ആദ്യ ചിത്രം. പിന്നീട് സിബി മലയിലിന്റെ ‘അപൂർവ്വരാഗം’ എന്ന സിനിമയിലെ നാരായണൻ എന്ന വ്യത്യസ്ഥവേഷത്തിലൂടെ ശ്രദ്ധേയനായി. തുടന്ന് അമൽ നീരദിന്റെ അൻവർ, സജ്ജീവ് അന്തിക്കാടിന്റെ പ്രഭുവിന്റെ മക്കൾ എന്നീ സിനിമകളിലും അഭിനയിച്ചു. ‘തീവ്രം’ എന്ന സിനിമയിൽ പോലീസ് ഉദ്യോഗസ്ഥൻ രാമചന്ദ്രൻ എന്ന വേഷം വിനയ് ഫോർട്ടിനെ ജനശ്രദ്ധയാകർഷിച്ചു.