Jyothirmayi

Date of Birth: 
Tuesday, 5 April, 1983

1983 ഏപ്രിൽ 5 ന്, കേരളത്തിലെ കോട്ടയത്ത്, ഉണ്ണിയുടെയുടെയും സരസ്വതിയുടെയും മകളായി ജനിച്ച  ജ്യോതിർമയി,  ​മോഡലിങ്ങിൽ​ തുടങ്ങി, ‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പൈലറ്റ്സ് എന്ന ചിത്രത്തിൽ ആദ്യമായി മുഖം കാണിച്ചു,, ‘മീശമാധവൻ‘ എന്ന സിനിമയിലെ ഗാനരംഗത്തിലൂടെ​ ശ്രദ്ധേയയായ ജ്യോതിർമയി,  ​ ‘ഭവം’ എന്ന സിനിമയിലെ അഭിനയത്തിന്, 2002 -ലെ   മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഭവത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.