Ansiba Hassan

മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ വിജയി ആയിരുന്ന അൻസിബയെ തമിഴ് സിനിമയാണു അഭിനേത്രി എന്ന നിലയിൽ ആദ്യം ഉപയോഗപ്പെടുത്തിയത്. ഏകാദശി സംവിധാനം ചെയ്ത "കൊഞ്ചം വെയിൽ കൊഞ്ചം മഴൈ" ആണ് അൻസിബയുടെ ആദ്യസിനിമ. തുടർന്ന്, മണിവണ്ണൻ സംവിധാനം ചെയ്ത അവസാനത്തെ ചിത്രമായ "നാഗരാജ ചോളൻ എം എ,എം എൽ എ" തുടങ്ങി മൂന്നോളം തമിഴ് സിനിമകൾ ചെയ്ത അൻസിബ, ജീത്തുജോസഫ് സംവിധാനം ചെയ്ത "ദൃശ്യം" എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്..[ഗീതിക എന്നായിരുന്നു ആദ്യസിനിമയിലെ പേര്. പിന്നീട് അൻസിബ എന്ന പേരിൽത്തന്നെ അഭിനയിച്ചു].

ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ ഹസൻ,റസിയ എന്നിവരാണ് കോഴിക്കോട് സ്വദേശിനിയായ അൻസിബയുടെ മാതാപിതാക്കൾ.ആഷിക്, അസീബ്, അഫ്‌സല്‍, അഫ്‌സാന എന്നിങ്ങനെ നാലു സഹോദരങ്ങളും.

സ്കൂൾ വിദ്യാഭ്യാസം കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂളിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ ഇംഗ്ലീഷ് ബിരുദ അവസാനവർഷവിദ്യാർത്ഥിനിയാണ് അൻസിബയിപ്പോൾ.