Lakshmi Menon
ലക്ഷ്മി മേനോൻ തമിഴ് സിനിമാ രംഗത്ത് സജീവം. സ്വദേശം തൃപ്പുണിത്തുറ. കൊച്ചിയിലെ ഭാരതീയ വിദ്യാഭവൻ മുൻഷി വിദ്യാശ്രമത്തിലെ വിദ്യാർദ്ധിനിയാണ് ലക്ഷ്മി. അച്ഛൻ രാമകൃഷ്ണൻ അമ്മ ഡാൻസ് അധ്യാപികയായ ഉഷ മേനോൻ. മലയാളത്തിൽ 2011 ൽ വിനയന്റെ "രഘുവിന്റെ സ്വന്തം റസിയ" സിനിമയിലും തുടർന്ന് അലി അക്ബർ സംവിധാനം ചെയ്ത ഐഡിയൽ കപ്പിളിലും അഭിനയിച്ചു. തമിഴിലെ ചില ഹിറ്റുകളായ കുംകി, സുന്ദരപാണ്ട്യൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്. 2014 ലെ ജോഷി / ദിലീപ് ചിത്രമായ അവതാരം സിനിമയിലെ നായികയാണ് ലക്ഷ്മി മേനോൻ.