Binu Pappu
കുതിരവട്ടം പപ്പുവിന്റെ മൂന്നുമക്കളില്‍ ഇളയവനാണ് ബിനു പപ്പു. ഏഴാം ക്ലാസ് വരെ പഠിച്ചത് ചേവായൂര്‍ പ്രസന്റേഷന് സ്കൂളിൽ. പീന്നിട് ഗുജറാത്തി സ്കൂളിലും,മലബാര്‍ ക്രിസ്ത്യന്കോളജിലും ഡിഗ്രി സാമൂതിരി ഗുരുവായൂരപ്പന് കോളജിലുമാണ് പൂര്‍ത്തീകരിച്ചത്. അച്ഛൻ പപ്പുവിന്റെ നാടക ട്രൂപ്പായ അക്ഷര തിയേറ്റേഴ്സില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അവധിക്കാലത്ത് അഭിനയിക്കാന്‍ പോയിരുന്നു. ഹാസ്യവേഷങ്ങളേക്കാള് തനിക്ക് സിനിമയില്‍ വില്ലനായി അഭിനയിക്കാനാണ് താത്പര്യമെന്ന് ബിനു പപ്പു പറയുന്നു. കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്ന ബിനു ആര്‍ക്കിടെക്ട് (ത്രിഡി വിഷ്വലൈസറര്) ആയിട്ടാണ് ജോലി ചെയ്യുന്നത്. ഭാര്യ അഷിദ. സലിം ബാബ സംവിധാനം ചെയ്യുന്ന ഗുണ്ട എന്ന ചിത്രത്തില്‍ ഒരു മുഴുനീള ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നറില്‍ കരുത്തുറ്റ പരുക്കന്‍ വേഷത്തിൽ ബിനു പപ്പു അഭിനയിച്ചു.