Willson Joseph
വിനീത് ശ്രീനിവാസന്റെ "മലർവാടി ആർട്ട്സ് ക്ലബ്" എന്ന സിനിമയിലൂടെയാണ് വിൽസൺ ജോസഫ് അഭിനയജീവിതത്തിനു തുടക്കമിടുന്നത്. മലർവാടി ആർട്ട്സ് ക്ലബിലേയും ലാസ്റ്റ് ബെഞ്ചിലേയും ചെറിയ വേഷങ്ങൾക്ക് ശേഷം അമൃത ടി വിയിൽ പ്രക്ഷേപണം ചെയ്ത "ജസ്റ്റ് ഫൺ ചുമ്മാ" എന്ന സീരിയലിലെ റോയിച്ചൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ശ്രദ്ധേയനായി. 2013ൽ "നേരം" എന്ന സിനിമയിലാണ് വിൽസൺ ജോസഫിന്റെ ശ്രദ്ധേയസിനിമാവേഷം വരുന്നത്. അതിലെ നായകന്റെ സുഹൃത്തായ ജോൺ എന്ന കഥാപാത്രം വിൽസണ് ഒട്ടേറെ പ്രശസ്തിയും ആരാധകരേയും നേടിക്കൊടുത്തു. കൂടാതെ "മസ്റ്റാഷ് ബ്ലൂസ്","കട്ടൻ കാപ്പി" എന്നീ ലഘുസിനിമകളിലും അഭിനയിച്ചിട്ടുണ്ട് വിൽസൺ ജോസഫ്.