Bhagath Manuel
കോതമംഗലം ജില്ലയിലെ മുവാറ്റുപുഴയിൽ ബിസ്സിനസ്സുകാരനായ ബേബി മാനുവലിന്റെയും, ഷീല ബേബിയുടെയും മകനായി ജനനം. സഹോദരി രാജീവ് ഗാന്ധി സർവകലാശാലയിൽ മനശാസ്ത്ര വിദ്യാർഥിനിയാണ്.
ആനിക്കാട് സെന്റ്.സെബാസ്റ്റ്യൻ സ്ക്കൂളിലും ലിറ്റിൽ ഫ്ലവർ സ്കൂളിലുമായിരുന്നു കുട്ടിക്കാലം മുതൽ തന്നെ അഭിനയത്തിൽ തല്പരനായിരുന്ന ഭഗത് മാനുവൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
എച്ച് എം ട്രൈനിങ്ങ് കോളേജിൽ നിന്ന് ബികോം ബിരുദം നേടി. ലണ്ടനിൽ എം ബി ഏ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ നാട്ടിൽ വന്നപ്പോഴാണ് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനു പങ്കെടുക്കാൻ ഇടയായത്. അങ്ങനെ മലർവാടിയിലെ ‘പുരുഷു’ എന്ന കഥാപാത്രത്തിലൂടെ ശദ്ധിക്കപ്പെട്ടു,
ശേഷം, ദി ട്രൈൻ, ഡോ.ലൌ, മാസ്റ്റേഴ്സ്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2011ൽ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. 2012 ഡിസംബർ 26ആം തിയ്യതി ഭഗത്, ഡാലിയയേ വിവാഹം കഴിച്ചു.