Gaureeshapattam Shankaran Nair

തിരുവനന്തപുരത്ത്, ഗൌരീശപട്ടത്ത്  വാറുവിളാകം വീട്ടിൽ, 1930 ഇൽ, കൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച ശങ്കരൻ നായർ , കോളേജിൽ നിന്നും ബി എ, ബി എഡ് ബിരുദങ്ങൾ നേടിയതിനു ശേഷം, കോളേജിൽ അദ്ധ്യാപകനായീ ജോലിനോക്കുന്നതിനിടയിൽ തന്നെ , ‘ചുണ്ടെലി പാച്ചൻ’ തുടങ്ങിയ ഹാസ്യകവിതാഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. 1973 ഇൽ പുറത്തിറങ്ങിയ , ‘മനുഷ്യപുത്രൻ’ എന്ന ചിത്രത്തിൽ, ദേവരാജൻ മാസ്സറുടെ സംഗീതത്തിന്, വയലാറുമായി ചേർന്ന്, ‘ കടലിനു പതിനേഴുവയസ്സായി...’ എന്ന  ആദ്യഗാനം രചിച്ചു.