Venu-Cinematographer-Director
ഛായാഗ്രാഹകൻ, സംവിധായകൻ
വേണുഗോപാൽ എന്ന പേരിലും സിനിമകൾ ചെയ്തിട്ടുണ്ട്.
1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി. അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി.
1982ൽ പുറത്തിറങ്ങിയ ശരവർഷം എന്ന ചിത്രത്തിൽ ആനന്ദക്കുട്ടന്റെ അസിസ്റ്റന്റായി സിനിമയിലെത്തി. തുടർന്ന് ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത പ്രേംനസീറിനെ കാണാനില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി.
എംടി തിരക്കഥയെഴുതിയ ദയ ആണ് ആദ്യ സംവിധാനസംരംഭം. അതിലൂടെ മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ചിത്രത്തിന് കടപ്പാട്: കുമാർ നീലകണ്ഠൻ