Parvathi Jayaram
അഭിനേത്രി.
അശ്വതി കുറുപ്പ് എന്നാണ് യഥാർത്ഥ പേര്.
മലയാളസിനിമയിൽ 1986 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ തിളങ്ങി നിന്ന താരം. 1986 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പാർവ്വതി അതിനുശേഷം മലയാളസിനിമയിലെ അഭിവാജ്യഘടകമായി മാറി.
ആലപ്പുഴ ജില്ലയിലെ കവിയൂരിൽ ജനിച്ചു. ആദ്യം പുറത്തുവന്ന ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ചിത്രത്തിനു മുൻപ് ലെനിൻ രാജേന്ദ്രന്റെ ചിത്രത്തിൽ നായികയായി രംഗപ്രവേശം ചെയ്ത അശ്വതി കുറുപ്പ് ബാലചന്ദ്രമേനോന്റെ സിനിമയിലൂടെയാണ് പാർവ്വതിയായി മാറിയത്. മലയാളത്തനിമയുള്ള നായികാവേഷങ്ങളിൽ തിളങ്ങിയ പാർവ്വതി നടൻ ജയറാമിനെ വിവാഹം കഴിച്ച് സിനിമാരംഗം വിട്ടു.
ദേശീയ അവാർഡ് ജേതാവ് കാളിദാസനും മാളവികയുമാണ് മക്കൾ.