K G George

Image of K G Georgeസംവിധായകൻ
1946ൽ തിരുവല്ലയിൽ ജനിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാ സംവിധാനത്തിൽ ഡിപ്ലോമ നേടിയതിനുശേഷം 1971ൽ രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. 1975ൽ പമ്മന്റെ തിരക്കഥയിൽ മുഹമ്മദ് ബാപ്പു നിർമ്മിച്ച സ്വപ്നാടനം എന്ന സിനിമ സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ വിവിധ സിനിമകൾ  അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടു.
 
ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
 
എം ബി ശ്രീനിവാസൻ ഒ എൻ വി ടീമിന്റെ ഗാനങ്ങൾ കെ ജി ജോർജ്ജിന്റെ മിക്ക ചിത്രങ്ങളുടേയും സവിശേഷതയാണ്.
 
പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.

സംസ്ഥാന അവാർഡുകൾ:

1975—സ്വപ്നാടനം: മികച്ച ചിത്രം, തിരക്കഥ.
1978—രാപ്പാടികളുടെ ഗാഥ: ജനപ്രിയവും സഹൃദയത്വവുമുള്ള സിനിമ.
1982—യവനിക: മികച്ച ചിത്രം, കഥ.
1983—ആദാമിന്റെ വാരിയെല്ല്: മികച്ച രണ്ടാമത്തെ ചിത്രം, കഥ.
1985—ഇരകൾ: മികച്ച രണ്ടാമത്തെ ചിത്രം, കഥ.