ദിലീപ് പാർവതി
1988 ഏപ്രിൽ 28 ന് ശ്രീകുമാരന്റെയും പാർവതിയുടെയും മകനായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള പനക്കാട് എന്ന സ്ഥലത്ത് ജനിച്ചു. പനക്കാട് ഗവണ്മെന്റ് എൽ പി സ്കൂൾ , മുയ്യം യു പി സ്കൂൾ, കുറുമാത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ദിലീപിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും സിവിൽ എഞ്ചിനീറിങ്ങിൽ AMIIE യും പൂർത്തിയാക്കി. പഠനത്തിനുശേഷം സൈറ്റ് എഞ്ചിനീയർ ആയി കണ്ണൂരിൽ ജോലിയിൽ തുടക്കം കുറിച്ച ദിലീപ് പിന്നീട് ബറോഡ, ഡൽഹി, അബുദാബി, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ പല കൺസ്ട്രക്ഷൻ കമ്പനികളിൽ കോസ്റ് കണ്ട്രോൾ എഞ്ചിനീയർ ആയും ക്വാണ്ടിറ്റി സർവേയർ ആയും ജോലി ചെയ്തു. ഇപ്പോൾ ദിലീപ് ദുബായിൽ സ്വന്തമായി ഒരു ചെറിയ സംരംഭം നടത്തുകയാണ്.
ആൽബങ്ങളിൽ പാട്ടുകൾ എഴുതുകയും, ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്തുകൊണ്ടാണ് ദിലീപ് തന്റെ കലാപ്രവർത്തനങ്ങൾ തുടങ്ങിയത്. 2019 ൽ ചെയ്ത ലോൺലി എന്ന ഷോർട്ട് ഫിലിം നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ സ്വന്തമാക്കി. ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവൂ എന്ന സിനിമയിൽ അർമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ദിലീപ് സിനിമയിൽ തുടക്കം കുറിച്ചു.
വിലാസം - കാരോന്നൻ കോറോത്ത് വീട്
പനക്കാട്, ചെറുവയൽ
കരിമ്പം (പി ഒ), കണ്ണൂർ ജില്ല
pin - 670142