ഡാനിയേല സാഷേള്‍

Daniela Zacherl
Date of Birth: 
ചൊവ്വ, 26 March, 1985

ലാൽ ജോസിന്റെ "സ്പാനിഷ് മസാല" എന്ന ചിത്രത്തിലെ സ്പാനിഷ് നായികയായി അഭിനയിച്ച നടിയാണ് ഡാനിയേല സാഷേള്‍. ഇപ്പോൾ ഓസ്ട്രിയയിൽ സ്ഥിര താമസമാക്കിയിട്ടുള്ള ഡാനിയേല അഭിനയം പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്ന വ്യക്തിയാണ്.ഡാനിയേല സാഷേള്‍ ജനിച്ചതും വളർന്നതും വിയന്നയിലാണ് . തിയേറ്റർ - ബാലേ കലാകാരിയും, ഓപ്പറ ഗായികയും ഹിപ് ഹോപ്പ് നർത്തകിയുമായ ഡാനിയേല സ്പാനിഷ് മസാലയിൽ അഭിനയിക്കുന്നതിന് മുൻപ് നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്ട്രിയയിൽ അവൾക്ക് വലിയ ആരാധകരുണ്ട്. 2010 ൽ SOKO Donau - Snifer ഓസ്ട്രിയൻ വെബ് സീരീസിലൂടെയാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.മഡ്‌ലിംഗിലെ ബാലെ സ്കൂളിലും വിയന്നയിലെ പെർചോൾഡ്സ്ഡോർഫിലെ സംഗീത സ്കൂളിലും അവർ കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ട്.2005- 06 ൽ അവർ ബ്രോഡ്‌വേ ഡാൻസ് അക്കാദമിയിൽ നിന്നും പരിശീലനം നേടിയിരുന്നു . 2007 മുതൽ 2011 വരെ വിയന്ന സർവകലാശാലയിൽ തിയേറ്റർ, ഫിലിം, മീഡിയയിൽ പഠനം നടത്തിയിരുന്നു . തുടർന്ന് എസ്സെക്സ് സർവകലാശാലയുടെ ഈസ്റ്റ് 15 ആക്ടിംഗ് സ്കൂളിൽ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി

  ഡാനിയേല സാക്കേരിയുടേ ഫേസ് ബുക്ക് പേജ് ഇവിടെ