ചാക്യാർ രാജൻ

Chakyar Rajan

ചാക്യാർ രാജൻ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ചാക്യാർകൂത്ത് കലാകാരനായ കെ.കെ. രാജേന്ദ്രൻ 1932 നവംബർ 8 ന് തൃശൂരിൽ ജനിച്ചു. 
പിൽക്കാലത്ത് മുംബെയിൽ സ്ഥിരതാമസമാക്കിക്കൊണ്ട് കോസ്റ്റ് അക്കൗണ്ടൻറും, മാനേജ്മെൻ്റ് കൺസൾട്ടൻ്റുമായി പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തുമായി രണ്ടായിത്തോളം വേദികളിൽ ചാക്യാർകൂത്ത് എന്ന കലാരൂപം അവതരിപ്പിച്ചിട്ടുണ്ട്. മുംബൈയിലെ താമസക്കാലത്ത് തമിഴ്, മലയാളം നാടകങ്ങളിലും അഭിനയിച്ചു. 1994 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 

പന്ത്രണ്ടോളം ടെലിവിഷൻ പരമ്പരകളിലും, 'എന്ന് സ്വന്തം ജാനകിക്കുട്ടി' അടക്കം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2007 ഏപ്രിൽ 6 ന് അന്തരിച്ചു. ദേവികയാണ് ഭാര്യ.
ജസ്റ്റിസ് ശ്രീരാം, കാഞ്ചന, നർത്തകിയായ പത്മജ സുരേഷ് എന്നിവർ മക്കൾ.