കാതറിൻ ട്രീസ

Catherine Treesa
Date of Birth: 
തിങ്കൾ, 11 September, 1989

അഭിനേത്രിയും മോഡലുമാണ് കാതറിൻ ട്രീസ. മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2010 ൽ ശങ്കർ ഐ.പി.എസ്. എന്ന കന്നട ചിത്രത്തിലൂടെയാണ് കാതറിൻ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. കന്നടയിലെ ആദ്യ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ "ദ ത്രില്ലർ" എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ മലയാളസിനിമാരംഗത്തെത്തിയ കാതറിൻ പിന്നീട് "ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ" എന്ന മലയാളചിത്രത്തിൽ കൂടി അഭിനയിച്ചു.  സ്വദേശം കോട്ടയം. പക്ഷേ വളർന്നത് ദുബായിലാണ്. ദുബൈയിൽ എമിറേറ്റ്സ് പരിസ്ഥിതി സന്നദ്ധപ്രവർത്തകയായിരുന്നു. ചെന്നൈ സിൽക്സ്, ജോസ്കോ ജ്വലേഴ്സ്, ഡെക്കാൺ ക്രോണിക്കിൾ, ഫാസ്റ്റ് ട്രാക്ക് മുതലായവയ്ക്ക് വേണ്ടി മോഡലായിരുന്നു കാതറിൻ ട്രീസ