മോഹനം സമ്മോഹനം

അരുൺ ദിവാകരൻ

ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്കിൽ വളരെ പ്രചാരം ഉള്ള ഒരു രാഗമാണ് മോഹനം . ഇന്ത്യൻ സംഗീതത്തിൽ മാത്രമല്ല ലോക സംഗീതത്തിൽ മുഴുവൻ യൂസ് ചെയ്യുന്ന ഒരു പെന്റടോണിക്ക് സ്കെയിൽ ആണ് . പൂർവേഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ, കൊറിയ, എന്നി വിടങ്ങളിലും കമ്പോഡിയ, തായ്‌ലൻഡ് , വിയറ്റ്‌നാം തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലും പൊതുവായി ഈ സ്കെയിൽ വളരയേറെ ഉപയോഗിച്ചു വരുന്നു. തായ് ചി പോലുള്ള ചൈനീസ് യോഗാ സമ്പ്രദായങ്ങളില്‍ പശ്ചാത്തല സംഗീതമായി നമ്മുടെ മോഹന രാഗം ഉപയോഗിക്കുന്നു എന്നത് വളരെ കൌതുക മേറിയ കാര്യമാണ്. ഒരുപാട് സഞ്ചാര സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് വൈവിധ്യങ്ങളായ ഒട്ടനവധി ഗാനങ്ങൾ സൃഷ്ടിക്കാൻ ഈ രാഗത്തിനാകും.
കുങ് - ഫു - പാണ്ട എന്ന ഹോളിവുഡ് കണ്ടപ്പോൾ ഉള്ള സംശയമായിരുന്നു ചിത്രത്തിൽ പശ്ചാത്തല സംഗീത്തിൽ വളരെയേറെ അനുഭവപ്പെട്ട മോഹന രാഗ പ്രയോഗം . അതിന്റെ പശ്ചാത്തല സംഗീതം ചെയ്യുന്നതിനുവേണ്ടി പ്രശസ്ത സംഗീതജ്ഞൻ ഹാൻസ് സിമ്മെർസ് ചൈന സന്ദർശിച്ചിരുന്നു . ചൈനീസ് സംസ്കാരവും സംഗീത പാരമ്പര്യവുമൊക്കെ മനസിലാക്കാൻ വേണ്ടിയായിരുന്നു അത് . മോഹനത്തിനു തുല്യമായ ഒത്തിരി സ്കെയിൽസ് അദ്ദേഹം ആ ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
Kung - Fu-Panda Sound Tracks

കർണാടക സംഗീതത്തിൽ മാത്രമല്ല ഹിന്ദുസ്ഥാനി സംഗീതത്തിലും മോഹനരാഗം വളരെയേറെ ഉപയോഗിക്കുന്നതായി കണ്ടു വരുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ ഭൂപ് / ഭൂപാലി എന്നാണ് മോഹന രാഗത്തിന്റെ പേര്. മലയാള സിനിമാ സംഗീതം പരിശോധിക്കുകയാണെങ്കിൽ സംഗീത സംവിധായകർ മനോഹരങ്ങളായ ഗാനങ്ങൾ സൃഷ്ടിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നതും മോഹനത്തെയാണ് . പേരുപോലെ തന്നെ വളരെ മോഹിപ്പിക്കുന്ന അല്ലെങ്കിൽ ആകർഷിക്കുന്ന ഒരു സ്കെയിൽ ആണിത്. മേൽപറഞ്ഞ മോഹന രാഗത്തിന്റെ ചൈനീസ് സ്കെയിൽ ആണ് ജോൺസൻ മാഷ് ഏഴരക്കൂട്ടം എന്നെ സിനിമയിലെ 'ഇല്ലിക്കാടും മാലേയമണിയും' എന്ന ഗാനം കംപോസ് ചെയ്തത് . ഗാനചിത്രീകരണവും മറ്റൊന്നല്ലായിരുന്നു.

തക്ഷശിലയിലെ ശ്രീ എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്ത 'തൂമഞ്ഞോ പരാഗം പോൽ' എന്ന പാട്ടിലും മേൽ പറഞ്ഞ ചൈനീസ് സ്കെയിലിന്റെ സ്വാധീനം വളരെ കാണാപ്പെടുന്നു. ചൈനീസ് സംസ്കാരവുമായി നമ്മെ വേർതിരിക്കുന്ന ഹിമാലയസാനുവിന്റെ താഴ്വരകളിലൂടെയുള്ള ഗാനചിത്രീകരണവും ഈ ഗാനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.

മോഹൻസിത്താര സംഗീതം ചെയ്ത ജോക്കർ ലെ പോൻ കസവു ഞൊറിയും എന്ന പാട്ടിലെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചാൽ അറിയാം അതിലും ഉണ്ട് മോഹനത്തിന്റെ ചൈനീസ് സ്പർശം

മോഹനത്തിലെ ' വരവീണ മൃദുപാണി ' എന്ന ഗീതം തുടങ്ങുന്നപോലെ യാണ് കളിപ്പാട്ടം എന്ന ചിത്രത്തിലെ ' വഴിയോരം വെയിൽ കായും' എന്ന പാട്ടും. പല്ലവി കഴിഞ്ഞുള്ള ഫ്ലൂട്ട് പീസ് മോഹനത്തിന്റെ ചൈനീസ് ശൈലിയിൽ നിന്നുള്ളതാണ്. മാഷിന്റെ പൊന്നോണ തരംഗിണിയിലെ "മുടിപ്പൂക്കൾ വാടിയാലെന്തോമനേ " എന്ന പാട്ടു ആർക്കാണ് മറക്കാനാവുക. രാജശില്പിയിലെ അറിവിൻ നിലാവേ ...യിലൂടെ മോഹനത്തിന്റെ പല ഭാവങ്ങളും കാട്ടിത്തരുന്നു. നന്ദനത്തിലെ ഭക്തി രസം തുളുമ്പുന്ന മൗലിയിൽ മയിൽ‌പീലി ചാർത്തി... എന്നിവ മാഷിന്റെ മനോഹരങ്ങളായ മെലഡികൾ ആണ്.

നല്ലൊരു മോഹന പ്രിയനാണ് മെലഡി കിംഗ് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന വിദ്യാസാഗർ. മോഹനത്തിൽ ഒത്തിരി ഗാനങ്ങൾ അദ്ദേഹം കംപോസ് ചെയ്തിട്ടുണ്ട് എങ്കിലും മേൽപ്പറഞ്ഞ ചൈനീസ് ശൈലി യിൽ തുടങ്ങുന്ന ഒരു ഗാനമായിരുന്നു ഗോൾ എന്നക് ചിത്രത്തിലെ "എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ ". മോഹന രാഗത്തിന്റെ ഉപയോഗം പൊതുവെ കണ്ടുവരുന്ന മറ്റു ഏഷ്യന്‍ രാജ്യങ്ങളായ തായ്‌ലൻഡ്, ബാങ്കോക്ക് എന്നിവടങ്ങളിലെ ഗാനചിത്രീകരണം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഗാനചിത്രീകരണത്തില്‍ നായികയും നായകനും ജാപ്പനീസ് പരമ്പരാഗത വേഷമായ 'കിമോണോ' ധരിച്ചെത്തുന്ന രംഗങ്ങളിലെ പശ്ചാത്തല സംഗീതവും മോഹനത്തിന്റെ ചൈനീസ് സ്കെയില്‍ വളരെ എടുത്ത് കാണിച്ചു തരുന്നു വിദ്യാ ജി. പ്രണയവർണ്ണങ്ങളിലെ കണ്ണാടി കൂടും കൂട്ടി, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഒന്നാം കിളി പൊന്നാം കിളി..., ചന്ദ്രോത്സവത്തിലെ മുറ്റത്തെത്തും തെന്നലേ , എന്നിവ വിദ്യാജി യുടെ മോഹനത്തിലെ മനോഹരങ്ങളായ മെലഡികൾ ആണ്. അദ്ദേഹത്തിന്റെ മോഹനപ്രിയം അടുത്തിറങ്ങിയ "കൂട്ടി മുട്ടിയ കണ്ണ് ചൊല്ലണ് "(പുള്ളിപ്പുലീം ആട്ടിൻകുട്ടിം) , പുലരിപ്പൂ പെണ്ണെ ( എന്നും ഇപ്പോഴും ) എന്നീ ഗാനങ്ങളില്‍ ചെന്ന് നിൽക്കുന്നു.

എ ആർ റഹ്‌മാന്‌ മറ്റുള്ള സംഗീത സംവിധായകർ ചെയ്ത ഗാനങ്ങളിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനമാണ് തച്ചോളി വർഗീസ് ചേകവറില്‍ ശരത്ത് കംപോസ് ചെയ്ത ' മാലേയം മാറോടലിഞ്ഞു' . അന്നുവരെ ആരും കംപോസ് ചെയ്തിട്ടില്ലാത്ത മോഹനത്തിന്റെ ഒരു ഭാവം ആയിരുന്നു അദ്ദേഹത്തെ ഈ പാട്ടിലോട്ടു ആകർഷിച്ചത്. ശരത്തിന്റെ ഒരു മാസ്റ്റർ പീസ് തന്നെയായിരുന്നു ഇത്. മാലേയം എന്ന ഗാനം എ ആർ റഹ്മാൻ കേൾക്കാൻ ഇടയായ സാഹചര്യം ഇങ്ങനെയായിരുന്നു . റഹ്മാന്റെ സൗണ്ട് എഞ്ചിനീയർ ആയിരുന്ന H. ശ്രീധർ ആയിരുന്നു ഈ ഗാനത്തിന്റെയും സൗണ്ട് മിക്സിങ് ചെയ്തിരുന്നത് . അദ്ദേഹത്തിന് വളരെ പ്രത്യേകത തോന്നിയിരുന്നു ശരത്തിന്റെ ഈ കോമ്പോസിഷൻ, ശ്രീധർ തന്നെയാണ് റഹമാനെ ഈ ഗാനം കേൾപ്പിച്ചത്. ക്ഷണക്കത്തു മുതൽ ശരത്തിന്റെ മിക്ക ചിത്രങ്ങളിലും സൗണ്ട് മിക്സിങ് ചെയ്തിരുന്നത് H. ശ്രീധർ ആയിരുന്നു. കെ എസ് ചിത്രയായിരുന്നു ഈ ഗാനം ആലപിച്ചത്. വളരെ SEXUALLY APPEALING അല്ലെങ്കില്‍ SEDUCING ആയ ഒരു ആലാപന രീതിയാണ് ഈ ഗാനത്തിന് വേണ്ടിയിരുന്നത്. ശരത് ഏറെ ബുദ്ധിമുട്ടിയായിരുന്നു മാലേയം ചിത്രച്ചേച്ചിയെ കൊണ്ട് പാടിപ്പിച്ചത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കാരണം പാടുന്ന ആൾ ഒരു സുഹൃത്തിനെ പോലെ ആയിരുന്നെങ്കിൽ ആ പാട്ടിന്റെ വികാരം എങ്ങനെയാണെന്ന് പറഞ്ഞു ശരിക്കും പറഞ്ഞുകൊടുക്കാമായിരുന്നു . പക്ഷെ ശരത് എന്ന സംഗീത സംവിധായകൻ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ചിത്രയോടു എങ്ങനെ ആ വികാരം പാട്ടിൽ കൊണ്ടുവരണം എന്ന് പറയാൻ നന്നേ വിഷമിച്ചിരുന്നു. വരികളിലാണെങ്കിലോ ഗിരീഷ് പുത്തഞ്ചേരി ഓരോന്ന് പച്ചയായും എഴുതിയിക്കുന്നു. ഒടുവിൽ കാര്യം പിടികിട്ടിയ ചിത്ര ആ പാട്ടിന്റെ വികാരം മനസിലാക്കി പാടുകയായിരുന്നു. ആ പാട്ടിലുള്ള വികാരം ചിത്ര ചേച്ചി മനസിലാക്കിയില്ലയിരുന്നു എങ്കില്‍ തന്‍റെ മലേയം എന്നെന്നേക്കുമായി മോഹനത്തിലെ ഒരു ഭക്തി ഗാനമായി മാറുമായിരുന്നു എന്ന് തമാശ രൂപേണ ശരത് പറഞ്ഞത് ഓർക്കുന്നു.

ഏഷ്യൻ സംഗീത ശൈയിൽ നിന്ന് മാത്രമല്ല വെസ്റ്റേൺ ശൈലി യിലും മോഹനം എങ്ങനെ അവതരിപ്പിക്കാം എന്ന് പല സംഗീത സംവിധായകനായും ചിന്തിച്ചിരുന്നു. മണിരത്നത്തിന്റെ അഗ്നിനക്ഷത്രം എന്ന ചിത്രത്തിലെ ഇളയരാജ കമ്പോസ് ചെയ്ത "നിന്നുകൊരി വർണ്ണം" എന്ന ഗാനം അതിനു ഒരു ഉദാഹരണമാണ്.

എ ആർ റഹ്മാനും ഒരു മോഹന പ്രിയൻ തന്നെ. വളരെ നല്ല ഗാനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടിതിൽ . അദ്ദേഹത്തിന്റെ കരീറിന്റെ തുടക്കത്തിൽ തന്നെ " യോദ്ധ " എന്ന ചിത്രത്തിൽ ചെയ്ത മാമ്പൂവേ മഞ്ഞുതിരുന്നോ' മോഹനത്തിലെ നല്ലൊരു മെലഡി ആയിരുന്നു. ജെന്റിൽമാനിലെ പാക്കാതെ പാക്കാതെ, കറുത്തമ്മ യിലെ പോരാളെ പൊന്നുതായെ എന്ന ഗാനം പാത്തോസ് മൂഡിലും ഹാപ്പി മൂഡിലും കൊണ്ട് വന്നത് ശ്രദ്ധേയമാണ്. ശങ്കറിന്റെ ബോയ് സ് എന്ന ചിത്രത്തിലെ 'ബോം ബോം' എന്ന ബോയ്‌സ് ലെ പാട്ട് Western രീതിയിൽ ഉള്ള മോഹനത്തിന്റെ വിവിധ പ്രയോഗങ്ങൾ കാണിക്കുന്ന ഒരു ഗാനം ആണ്.

വന്ദേ മാതരം എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ആൽബത്തിലെ ' ഗുരുസ്‌ ഓഫ് പീസ് " മോഹനത്തിലെ മറ്റൊരു സൃഷ്ടിയാണ്. റഹ്‌മാനും ലോക പ്രശസ്ത പാകിസ്ഥാനി സൂഫി സംഗീതജ്ഞൻ നസ്രത്ത്‌ ഫത്തേ അലി ഖാനും ചേർന്നായിരുന്നു ആ ഗാനം ആലപിച്ചത്. വളരെ നല്ല ഒരു SOULFUL സിങ്ങിങ് ആയിരുന്നു നസ്രത് ജിയുടേത്.

മോഹനത്തെ നല്ല വണ്ണം വെസ്റ്റേർണൈസ് ചെയ്തിരിക്കുന്നു ദീപക്‌ദേവ്. ടൂർണമെൻറ് എന്ന ചിത്രത്തിലെ ' ഹെയോ ' എന്ന പാട്ടിലൂടെ. വെസ്റ്റേൺ ഓർക്കസ്ട്രഷൻ ആണെങ്കിലും ഗാനചിത്രീകരണത്തിൽ പാട്ടിന്റെ ചരണത്തിനു മുമ്പ് നായികയും നായകനും ഒരു ചൈനീസ് റെസ്റ്റോറന്റിൽ പോകുന്ന രംഗം ഉണ്ട്. മേൽ പറഞ്ഞപ്പോലെ ജപ്പാനിലെ പരന്പരാഗത വേഷമായ 'കിമോണ' ധരിച്ച ഒരു പെൺകുട്ടിയാണ് അവർക്കു ഭക്ഷണം വിളമ്പുന്നത് . ആ ഭാഗങ്ങളിൽ ഉള്ള ചൈനീസ് ഇൻസ്ട്രുമന്റെഷൻ വരുന്നത് ശ്രദ്ദേയമാണ്.

ആദ്യമായി ഗോപി സുന്ദർ എന്ന സംഗീത സംവിധായകനോട് ഒരു ബഹുമാനവും ആദരവും ഒക്കെ തോന്നിയ സന്ദർഭമായിരുന്നു മിസ്ടര്‍ ഫ്രോഡ് എന്ന ചിത്രത്തിലെ സദാ പാലയ എന്ന പാട്ടു കേട്ടപ്പപ്പോൾ. G.N ബാലസുബ്രമണ്യത്തിന്റ്റ മോഹനത്തിലെ പ്രശസ്ത കീർത്തനമാണ് ' സദാ പാലയ സാരസാക്ഷി ' ഗോപി സുന്ദര്‍ ' അത് ഒരു ഫ്യുഷന്‍ രൂപത്തില്‍ ചെയ്തിരിക്കുന്നു. സിത്താര യുടെയും സുദീപിന്റെയും മനോഹര ആലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അദ്‌ഭുത ദ്വീപിലെ 'ചക്കര മാവിന്റെ കൊമ്പത്തിരിക്കണ' ...മോഹനത്തിലെ രസകരമായ ഒരു സംഗീതം ആണ്. എം ജയചന്ദ്രൻ ആയിരുന്നു സംഗീത സംവിധാനം. നാടൻ പാട്ടിന്റെ ശൈലിയിലുള്ള മോഹനത്തിന്റെ ഭാവം ആണ് ഈ ഗാനത്തിൽ കൂടി അദ്ദേഹം കൊണ്ടുവന്നിരിക്കുന്നത് . പാട്ടു തുടങ്ങുന്നതിനു മുൻപുള്ള ബിജിഎം മേൽപ്പറഞ്ഞ ചൈനീസ് ശൈലിയിൽ ആണ്. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലൻ എന്ന ഗാനം മോഹനത്തിന്റെ മറ്റൊരു നാടൻ ശൈലിയിലുള്ളതാണ് .

വളരെ Pleasant ആയ സിറ്റ്‌വേഷൻസ് ക്രിയേറ്റ് ചെയ്യാനാണ് സാധാരണ മോഹനരാഗം മ്യൂസിക് കമ്പോസർസ് യൂസ് ചെയ്യുന്നത്. പക്ഷേ ചില സംഗീത സംവിധായകര്‍ ഈ രാഗം യൂസ് ചെയ്തത് വളരെ വിഷാദ ഗാനങ്ങൾ ( ( PATHOS MOOD ) സൃഷ്ടിക്കുവാനാണ്. • കരിമുകിൽ കാട്ടിലെ - കള്ളിച്ചെല്ലമ്മ - കെ രാഘവൻ • പേരറിയാത്തൊരു - സ്നേഹം - പെരുമ്പാവൂർ രവീന്ദ്രനാഥ് • കളിവീട് ഉറങ്ങിയല്ലോ - ദേശാടനം - കൈതപ്രം • ഇനിയെന്ന് കാണും മകളെ - താലോലം - കൈതപ്രം • കണ്ണുനീർ പുഴയുടെ - മീരയുടെ ദുഖവും - മോഹൻ സിത്താര • പോരാളെ പൊന്നുതായേ - കറുത്തമ്മ - എ ആർ റഹ്‌മാൻ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഭൂപാലി എന്നാണ് മോഹനത്തിന്റെ പേര്. ഭൂപാലിയിൽ ചെയ്ത ചില മനോഹരങ്ങളായ ഗാനങ്ങൾ . ഇന് ആംഖോ കി മസ്തി - ഉം റാവോ ജാൻ സയോനാരാ സയോനാരാ - ലവ് ഇൻ ടോക്യോ കഭി കഭി മേരേ ദിൽ മേ - കഭി കഭി ദിൽ ഹൂം ഹൂം കരേ - രുദാലി തും ഹാം സെ ന കുച്ച് കഹ് പായെ - സിദ്ധി