ഭാസ്ക്കർ അരവിന്ദ്

Bhaskar Aravind

അരവിന്ദാക്ഷൻ നായരുടെയും ലളിതാപരമേശ്വരിയുടെയും മകനായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം തൃക്കങ്ങോട്ട് ജനിച്ചു. യു പി എസ് മനിശ്ശേരി, വാണിയംകുളം ടി ആർ കെ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഭാസ്കർ അരവിന്ദിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടി. വളരെ ചെറുപ്പം മുതൽ തന്നെ മോണോ ആക്ടിലൂടേയും സ്കൂൾ നാടകങ്ങളിലൂടെയും ഭാസ്ക്കർ അരവിന്ദ് അഭിനയരംഗത്ത് തുടക്കം കുറച്ചു. സ്കൂൾ കലോത്സവങ്ങളിൽ മലയാളം, സംസ്കൃതം നാടകങ്ങളിൽ ബെസ്റ്റ് ആക്റ്ററായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഞ്ചവാദ്യം അരങ്ങേറ്റം പൂർത്തിയാക്കി ഉത്സവങ്ങളിൽ മേളത്തിന് പങ്കെടുത്തിരുന്നു.

പ്ലസ് ടുവിന് പഠിക്കുമ്പോൾ അമൃത ടീവിയിലെ കൃഷ്ണ കൃപാസാഗരം, MT കഥകൾ എന്നീ സീരിയലുകളിൽ മുഴുനീള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ടെലിവിഷൻ രംഗത്ത് അരങ്ങേറി. സൂര്യ Tv ഡാൻസ് ഷോ " സർഗ്ഗോൽസവം" പെർഫോമർ ആയി പങ്കെടുത്തു. മാനേജ്മെന്റ് പഠനത്തിനുശേഷം ഭാസ്കർ അരവിന്ദ് മുംബൈയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തതിനുശേഷം അഭിനയമോഹവുമായി നാട്ടിലേക്ക് തിരിച്ചുവന്നു. പിന്നീട് ഷൊർണ്ണൂരിലെ ഹോട്ടലിൽ ജോലിക്ക് കയറുകയും അതിനോടൊപ്പം തന്റെ കലാപ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. ഏഷ്യാനെറ്റിൽ കോമഡി എക്സ്പ്രസ്സ്, കോമഡി സ്റ്റാർസ് എന്നീ പ്രോഗ്രാമുകളിൽ സപ്പോർട്ടിങ്ങ് ആക്ടറായി ഒരുപാട് നല്ല വേഷങ്ങൾ ചെയ്തു. കൂടെ കുറച്ചു തിയ്യറ്റർ ഡ്രാമകളിലും അഭിനയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആയും, കുട്ടികളുടെ ഗ്രൂമർ ആയും, സെലിബ്രിറ്റി കോർഡിനേറ്ററായും ഭാസ്കർ അരവിന്ദ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഷോർട്ട് ഫിലുമുകൾ, ആൽബങ്ങൾ എന്നിവയിലും അഭിനയിച്ചു. സീ കേരളം ചാനലിൽ അസോസിയേറ്റ് ഡയറക്ടർ ആയി രണ്ട് പ്രോഗ്രാമുകൾ ചെയ്തു. അതിനു ശേഷം ഫ്ലവേഴ്സ് ചാനലിൽ സ്റ്റാർമാജിക്, നല്ല ബെസ്റ്റ് ഫാമിലി എന്നീ പ്രോഗ്രാമുകളിലും പ്രവർത്തിച്ചു.

അമൃത ടി വിയിൽ റെഡ് കാർപ്പറ്റ് ഷോയിൽ സ്ക്രിപ്റ്റ് റൈറ്റർ ആയി ഭാസ്കർ അരവിന്ദ് വർക്ക് ചെയ്യ്തിട്ടുണ്ട് .സൂര്യ ടീ വി, സീകേരളം, ഏഷ്യാനെറ്റ്‌, എന്നീ ചാനലുകളിലെ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അദ്ധേഹം ചെയ്തു വരുന്നുണ്ട്. 2019 -ൽ രക്തസാക്ഷ്യം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ഭാസ്കർ അരവിന്ദ് ചലച്ചിത്രരംഗത്ത് തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് എട്ട് സിനിമകളിൽ അഭിനയിച്ചു. ന്നാ, താൻ കേസ് കൊട് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ അപരനായി ഡാൻസ് രംഗത്ത് പെർഫോം ചെയ്തിട്ടുണ്ട്.

2021 -ൽ ഭാസ്കർ അരവിന്ദ് വിവാഹിതനായി. ഭാര്യ ആരതി നായർ.

 

ഭാസ്കർ അരവിന്ദ് അഭിനയിച്ച സീരിയലുകൾ - 

•കൃഷ്ണ കൃപാസാഗരം (ബാലതാരമായി അമൃത ടീവി )
•എം ടി കഥകൾ (ബാലതാരമായി അമൃത ടീവി )
•നീർമാതാളം (ഏഷ്യാനെറ്റ്‌ )
•അമ്മേ മഹാമായേ (സൂര്യ ടീവി )

•കുടുംബശ്രീ ശാരദ (സീ കേരളം )

•കാതോട് കാതോരം (ഏഷ്യാനെറ്റ്‌ ).