ബീന ജിയോ
Beena Jeo
1990 മാർച്ച് 3 ന് വേലുക്കുട്ടിയുടെയും ശാന്തയുടെയും മകളായി മലപ്പുറം ജില്ലയിലെ വലിയ കുന്നിൽ ജനിച്ചു. PTM യത്തീം ഖാന HSS എടപ്പലം എന്ന സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് NSS കോളേജ് ഒറ്റപ്പാലം, Govt എഞ്ചിനീയറിംഗ് കോളേജ് തൃശൂർ എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി.
ഭർത്താവും സിനിമാ സംവിധായകനുമായ ജിയോബേബി സംവിധാനം ചെയ്ത 2 പെൺകുട്ടികൾ എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറായിട്ടാണ് ബീന സിനിമയിലെത്തുന്നത്. അതിനുശേഷം ജിയോയുടെ തന്നെ കുഞ്ഞു ദൈവം എന്ന സിനിമയുടെ കോസ്റ്റ്യൂം ഡയറക്ടറായി. തുടർന്ന് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ ക്രിയേറ്റീവ് ഹെഡായി പ്രവർത്തിച്ചു.
ബീന ജിയോക്ക് രണ്ട് മക്കൾ. മ്യൂസിക്ക് ജിയോ, കഥ ബീന.