ബാസിദ് അൽ ഗസ്സലി
Basidh Al Gazzali
1998 ഏപ്രിൽ 1 ന് മെഹബൂബിന്റെയും മിനിമോളുടെയും മകനായി കൊച്ചിയിൽ ജനിച്ചു.
തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിൽ നിന്നായിരുന്നു ബാസിദ് അൽ- ഗസലിയുടെ പ്രാഥമികവിദ്യാഭ്യാസം. സ്കൂൾ പഠനത്തിന് ശേഷം എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ്, വിഎഫ്എക്സ് എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
രോഹിത് വി എസ് സംവിധാനം ചെയ്ത ഇബിലീസ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ്
തുടക്കം. മമ്മൂട്ടി നായകനായി എത്തിയ 'ദി പ്രീസ്റ്റ് ' ടോവിനോ നായകനായ 'ഫോറെൻസിക് 'എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു.
ടോവിനോയുടെ തന്നെ 'കള' എന്ന ചിത്രത്തിലെ ചടുലവും വന്യവുമായ അക്ഷൻ രംഗങ്ങൾ ഒരുക്കിയതും സഹസംവിധായകനായ ഗസലി കൂടിയായിരുന്നു.
ഗസലിയുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ഇവിടെ