ബാലചന്ദർ കെ നമ്പ്യാർ
1977 മാർച്ച് 15 ന് വെറ്റിനറി ഡോക്ടറായിരുന്ന കെ പി വേണുഗോപാലിന്റെയും ടീച്ചറായിരുന്ന രമണിയുടെയും മകനായി കണ്ണൂരിൽ ജില്ലയിലെ പരിയാരത്ത് ജനിച്ചു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്ക്കൂളിലായിരിന്നു പ്രാഥമിക വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽ നിന്നും പ്രീഡിഗ്രിയും, കണ്ണൂർ എസ് എൻ കോളേജിൽ നിന്നും ബികോം, മധുരൈ കെ എൽ എൻ കോളേജിൽ നിന്നും എംബിഎ എന്നിവയും കഴിഞ്ഞു.
കോളേജിൽ പഠിയ്ക്കുന്ന കാലത്ത് ബാലചന്ദർ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കൂടാതെ മൂന്ന് പരസ്യങ്ങളിലും രണ്ട് ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത നായാട്ട് (2021) ആണ് ബാലചന്ദർ അഭിനയിച്ച ആദ്യ ചിത്രം. ജോൺ എം തോമസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അഭിനയത്തോടൊപ്പം തന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദവും പകർന്നു.
വൊഡാഫോൺ - ഐഡിയയിൽ ഉദ്യോഗസ്ഥനായ ബാലചന്ദറിന്റെ ഭാര്യ രമ്യ. രണ്ടു മക്കൾ മാധവ്, കേശവ്.
Phone- 9846718592
.