പാതിരാമഴയേതോ - M
ചേർത്തതു് AjeeshKP സമയം
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)
കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)
ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം പാതിരാമഴയേതോ - M | ആലാപനം കെ ജെ യേശുദാസ് |
ഗാനം അന്തിവെയിൽ പൊന്നുതിരും | ആലാപനം കെ ജെ യേശുദാസ്, സുജാത മോഹൻ |
ഗാനം മായാത്ത മാരിവില്ലിതാ | ആലാപനം എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
ഗാനം പാതിരാമഴയേതോ (F) | ആലാപനം കെ എസ് ചിത്ര |
ഗാനം പാതിരാമഴയെതോ - D | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |