ദേവദുന്ദുഭി സാന്ദ്രലയം-ഓഡിയോ-സണ്ണി ജോർജ്ജ്

Singer: 
Devadundhubhi Sandryalam-Audio-Sunny George

കഴിഞ്ഞ വർഷത്തെ ഏഷ്യാനെറ്റ് റേഡിയോ മ്യൂസിക് ഡ്രൈവിൽ ഒന്നാം സമ്മാനത്തിന് അർഹനായിരുന്നു സണ്ണി.ഈ വർഷവും ഏഷ്യാനെറ്റിന്റെ  ഗ്രാന്റ് ഫിനാലെയിൽ ഒരു ഗാനം അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ പാടിയ പാട്ടാണിത്.എങ്ങനെയുണ്ടെന്ന് എല്ലാവരും കേട്ട് പറയുക.

ദേവദുന്ദുഭി സാന്ദ്രലയം

മും...ലയം സാന്ദ്രലയം..ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണർത്തും മൃദുപല്ലവിയിൽ
കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും
സൗപർണ്ണികാ തീരഭൂവിൽ (2)
പൂവിടും നവമല്ലികാ ലതകളിൽ
സർഗ്ഗോന്മാദ ശ്രുതിവിലയം

പൂവിതളിന്മേൽ ബ്രഹ്മം രചിക്കും
നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും
കച്ഛപി വീണയായ്‌ കാലം
അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണർത്തി
അപ്സര കന്യതൻ (2)താളവിന്യാസ
ത്രികാല ജതിയായ്‌ ത്രിസന്ധ്യകൾ ..
ആ..ആ..ആ..