വിജനതീരമേ കണ്ടുവോ
ചേർത്തതു് Sathish Menon സമയം
വിജനതീരമേ... എവിടെ... എവിടെ..
രജതമേഘമേ....എവിടെ....എവിടെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു
മടങ്ങി വന്നൊരെൻ പ്രിയസഖിയെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
രജത മേഘമേ കണ്ടുവോ നീ
രാഗം തീർന്നൊരു വിപഞ്ചികയെ
മൃതിയുടെ മാളത്തിൽ വീണു തകർന്നു
ചിറകുപോയൊരെൻ രാക്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെ തള്ളീ
പറന്നുപോയൊരെൻ പൈങ്കിളിയെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു
മടങ്ങി വന്നൊരെൻ പ്രിയസഖിയെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം വിജനതീരമേ കണ്ടുവോ | ആലാപനം കെ ജെ യേശുദാസ് |
ഗാനം അനുവാദമില്ലാതെയകത്തു വരും ഞാൻ | ആലാപനം എൽ ആർ ഈശ്വരി |
ഗാനം വാർമഴവില്ലിന്റെ വനമാല വിൽക്കുന്ന | ആലാപനം എസ് ജാനകി |
ഗാനം പൂവുകൾ ചിരിച്ചു കാവുകൾ ചിരിച്ചു | ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി |