അസ്ലാമിയ
Aslamiya
മൊയ്തുവിന്റെയും ഷെരീഫയുടെയും മകളായി കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനിച്ചു. ബയോകെമിസ്റ്റ്രിയിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള അസ്ലാമിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. ഒരു ബിസിനസ് സംരംഭകയായ അസ്ലാമിയ ഐന-അമാൽ കേക്ക്സ് എന്ന കേക്ക് നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമയുമാണ്. യുവജനക്ഷേമവകുപ്പിൻ്റെ മികച്ച സംരംഭകയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ബിസിനസുകാരനായ ഭർത്താവ് ഷെറീഫിനോടൊപ്പം ബഹറൈനിൽ താമസിയ്ക്കുന്ന അസ്ലാമിയ, ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയരംഗത്തേക്കെത്തുന്നത്. നല്ല സമയത്തിൽ നടൻ ഇർഷാദിന്റെ ഭാര്യാ വേഷമായിരുന്നു അസ്ലാമിയ ചെയ്തത്.