സോബിൻ മഴവീട്

Sobin Mazhaveedu

2017 ൽ ടോം ഇമ്മാട്ടി സംവിധാനം ചെയ്ത 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമയിലൂടെ ആണ്‌  സോബിൻ അഭിനയ രംഗത്തേക്ക് വരുന്നത്. 

തൃശ്ശൂർ ചാലക്കുടിക്കടുത്ത് നായരങ്ങാടി എന്ന ഗ്രാമത്തിൽ ജൂൺ ഒൻപതിന്  ജനനം. 
 പരിയാരം സെന്റ് ജോർജ്സ് ഹൈസ്ക്കൂളിൽ ആദ്യ കാല വിദ്യാഭ്യാസം, ഡിഗ്രി പഠനം കേരള വർമ്മ കോളേജ്, തൃശ്ശൂരിൽ , എം.എ മലയാളം, ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ. എം.ഫിൽ മലയാളം, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി മുഖ്യ കേന്ദ്രത്തിൽ. ഇപ്പോൾ , അതേ യൂണിവേഴ്സിറ്റിയിൽ മലയാള വിഭാഗത്തിൽ "രാഷ്ട്രീയ സിനിമ മലയാളത്തിൽ : പ്രതിനിധാനവും പ്രത്യയശാസ്ത്രവും " എന്ന വിഷയത്തിൽ ഡോ.എസ്. പ്രിയയ്ക്ക് കീഴിൽ ഗവേഷണം ചെയ്യുന്നു.
കൂടാതെ ചാലക്കുടി പനമ്പിള്ളി ഗവൺമെന്റ് കോളേജിൽ മലയാള വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകനായി പ്രവർത്തിക്കുന്നു. 

2014 ൽ കുമാരനാശാൻ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശാൻ കാവ്യ പുരസ്കാരം കവിതയ്ക്ക് ലഭിച്ചു.

ഭാര്യ :ആതിര
മകൻ: അൻപ്‌