അനു നായർ

Anu Nair

തമിഴ് നാട്ടിലെ ചെന്നൈയിൽ ഒരു മലയാളി കുടുംബത്തിലാണ് അനു നായർ ജനിച്ചത്. മോഡലിംഗിലൂടെയാണ് അനു നായർ കലാരംഗത്തേയ്ക്കെത്തുന്നത്. നിരവധി ബ്രാൻഡുകൾക്ക് മോഡലായിട്ടുണ്ട്.  2019 -ൽ ഉൾട്ട എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിൽ പ്രവേശിച്ചു. അതിനുശേഷം വിത്തിൻ സെക്കന്റ്സ്, എന്ന സിനിമയിലും അഭിനയിച്ചു.

ധര എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുള്ള അനു നായർ സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിൽ ജൂഹി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയിൽ ഡബ്ബിംഗും ചെയ്തിട്ടുണ്ട്.