രാജേഷ് ടച്ച്റിവർ

Rajesh Touchriver
Rajesh Touchriver‌_m3db
Date of Birth: 
തിങ്കൾ, 6 March, 1972
സംവിധാനം: 2
കഥ: 2
സംഭാഷണം: 1
തിരക്കഥ: 2

ശിവശങ്കരൻ നായരുടേയും രുഗ്മിണി അമ്മയുടേയും മകനായി ഇടുക്കി ജില്ലയിലെ അറക്കുളത്ത് ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം രാജേഷ് തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിസിൽ നിന്നും ഡിസൈൻ ആൻഡ് ഡയറക്ഷനിൽ ബിരുദം നേടി. 1995 മുതൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡിസൈനറായി പ്രവർത്തിക്കാൻ തുടങ്ങിയ രാജേഷ് 1995 - 98 കാലത്ത് മലയാളം, ഇംഗ്ലീഷ്, തെലുഗു ഭാഷകളിലായി മുപ്പതിലധികം നാടകങ്ങൾ സംവിധാനം ചെയ്തിരുന്നു. 

2001 -ൽ Charles Wallace അവാർഡിനർഹനായ രാജേഷ് തുടർന്ന് ലണ്ടനിലെ Wimbledon College of Art -ൽ നിന്നും visual language/scenography and direction -ൽ മാസ്റ്റർ ബിരുദം നേടി. ശ്രീലങ്കയിലെ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ In the Name of Buddha എന്ന സിനിമയിലൂടെ 2002 -ൽ രാജേഷ് ടച്ച്റിവർ ചലച്ചിത്ര സംവിധാനരംഗത്ത് തുടക്കം കുറിച്ചു. മലയാള നടൻ ഷിജു നായകനായ ചിത്രം ദേശീയ രാജ്യാന്തര തലങ്ങളിൽ ഏറെ ശ്രദ്ധ നേടി. ബെവർലി ഹിൽസ്, ന്യൂപോർട്ട് ബീച്ച് ഫിലിം ഫെസ്റ്റുവെലുകളിൽ മികച്ച വിദേശ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. തെലുങ്കിൽ അലക്സ്,10 ദ സ്ട്രേഞ്ചേഴ്സ് എന്നീ സിനിമകളും രാജേഷ് സംവിധാനം ചെയ്തു. വിവാഹത്തിനുശേഷം അഭിനയ രംഗത്തുനിന്ന് വിട്ടു നിന്ന ജ്യോതിർമയി തിരിച്ചു വരവു നടത്തിയത് 10 ദ സ്ട്രേഞ്ചേഴ്സിലൂടെയായിരുന്നു. സയനൈഡ്, എന്റെ എന്നീ മലയാള ചിത്രങ്ങളും അദ്ധേഹം സംവിധാനം ചെയ്തു.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെന്റ്രികൾ സംവിധാനം ചെയ്തിട്ടുള്ള രാജേഷിന്റെ "അനാമിക" എന്ന ഡോക്യൂമെന്റ്രിക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിനെ ആസ്പദമാക്കിയ ഈ ഡോക്യുമെന്റ്രി ദേശീയ പോലീസ് അക്കാദമിയുടെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം വിഷമാക്കി നിർമിച്ച ഡോക്യുമെന്റ്രി സേക്രഡ് ഫേസ്, മനുഷ്യക്കടത്തിനെതിരായ ആഗോള പ്രചാരണ പരിപാടിയുടെ ഭാഗമായി യുനൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻറ് ക്രൈമിനു(യു.എൻ.ഒ.ഡി.സി) വേണ്ടി ചെയ്ത ഷോർട്ട് ഫിലിം വൺ ലൈഫ് നോ പ്രൈസ് എന്നിവ ദേശീയതലത്തിൽ ശ്രദ്ധനേടിയവയാണ്. ഹൈദരാബാദ് കേന്ദ്രമായി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന പ്രജുല എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ രാജേഷ് സജീവമാണ്.