ആർതി വെങ്കിടേഷ്
1989 നവംബർ 23 ന് ചെന്നൈയിൽ ജനിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം ബാംഗ്ലൂരിൽ നിന്നും ഇന്റീരിയർ ഡിസൈൻ പഠിച്ചു. ആർതി വെങ്കിടേഷ് ബാംഗ്ലൂരിൽ പഠിച്ചിരുന്ന സമയത്ത് മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിരുന്നു. അതിനെ തുടർന്ന് മോഡലിംഗ് ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തു. കുറച്ചുകാലം ന്യൂയോർക്കിൽ താമസിച്ച് ആർതി വെങ്കിടേഷ് ന്യൂയോർക്ക് ഫാഷൻ ഷോയിൽ പങ്കെടുത്തു.
കുറച്ചുകാലത്തെ ന്യുയോർക്ക് വാസത്തിനു ശേഷം ആർതി വെങ്കിടേഷ് ചെന്നൈയിൽ സ്ഥിരതാമസമാക്കി. ഇരുന്നൂറിലധികം ഫാഷൻ ഷോകളിലും, മുന്നൂറ്റിഅൻപതിലധികം ഫൊട്ടോഷൂട്ടുകളിലും ആർതി പങ്കെടുത്തിട്ടുണ്ട്. 2017 -ൽ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം സോളോ യിൽ അഭിനയിച്ചുകൊണ്ടാണ് ആർതി വെങ്കിടേഷ് സിനിമയിലേയ്ക്കെത്തുന്നത്.
ക്രിക്കറ്റ് താരം അനിരുദ്ധ് ശ്രീകാന്തിനെ വിവാഹം ചെയ്ത ആർതി ഇപ്പോൾ മോഡലിംഗിൽ സജീവമാണ്.