അര്‍പിത് പി ആര്‍
Arpith P R
പ്രേമ ഹെഗ്‌ഡെയുടെയും കെ. എം രഞ്ജിത്ത് കുമാറിന്റെയും മകനായി 2002 നവംബർ 20ന് ജനനം. കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് സ്വദേശം. സ്കൂൾ പഠനകാലത്ത് മിമിക്രിയിലും നാടകങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന അർപ്പിത് ഒരു ഗായകൻ കൂടിയാണ്. വെള്ളിക്കോത്ത് വിഷ്ണു ഭട്ടിന്റെ കീഴിൽ മൂന്നുവർഷം കർണാടക സംഗീതം അഭ്യസിച്ചു. സെന്ന ഹെഗ്‌ഡെയുടെ 'തിങ്കളാഴ്ച നിശ്ചയം ' എന്ന ചിത്രത്തിൽ സുജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പതിനേഴാം വയസ്സിൽ സിനിമയിൽ അരങ്ങേറി. ഇപ്പോൾ ഒന്നാംവർഷ സൈക്കോളജി ബിരുദ വിദ്യാർത്ഥിയാണ്.