അർച്ചന ഗുപ്ത
ഇന്ത്യൻ ചലച്ചിത്ര നടി. 1980 മാർച്ച് 1 ന് ഉത്തർപ്രദേശിലെ ആഗ്രയിൽ ജനിച്ചു. മുംബൈയിലേയ്ക്ക് താമസം മാറ്റിയ അർച്ചന ഗുപ്ത മോഡലിംഗിലാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. മോഡലിംഗിലൂടെയാണ് അവർ സിനിമയിലെത്തിയത്. 2008 ൽ തെലുങ്കു സിനിമയിലൂടെയാണ് അർച്ചന അഭിനയം തുടങ്ങുന്നത്. അന്ത മൈന മനസുലൊ എന്ന തെലുങ്കു ചിത്രത്തിലാണ് അർച്ചന ഗുപ്ത ആദ്യമായി അഭിനയിക്കുന്നത്. 2009 ൽ സർക്കസ് എന്ന സിനിമയിലൂടെ കന്നഡയിലും, 2011 ൽ ക്യൂൻസ് ഡസ്റ്റിനി ഓഫ് ഡാൻസ് എന്ന് സിനിമയിലൂടെ ഹിന്ദിയിലും, 2012 ൽ മാസി എന്ന സിനിമയിലൂടെ തമിഴിലും തുടക്കം കുറിച്ചു.
അർച്ചന ഗുപ്ത മലയാളത്തിൽ എത്തുന്നത് 2013 ൽ കാഞ്ചി എന്ന സിനിമയിലൂടെയാണ്. തുടർന്ന് ഹാങ്ങോവർ അവസാനിക്കുന്നേയില്ല, റാസ്പുട്ടിൻ എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. Desires of the Heart എന്ന ഇംഗ്ലീഷ് ചിത്രത്തിലും, Raja vaska എന്ന റഷ്യൻ ചിത്രത്തിലും അർച്ചന അഭിനയിച്ചു. തെലുങ്ക്, കന്നഡ, തമിഴ്,മലയാളം,ഹിന്ദി, പഞ്ചാബി ഇംഗ്ലീഷ്, റഷ്യൻ ഭാഷകളിലായി ഇരുപതിലധികം സിനിമകളിൽ അർച്ചന ഗുപ്ത അഭിനയിച്ചിട്ടുണ്ട്.