അനുരാഗ് കശ്യപ്

Anurag Kashyap

ഉത്തർപ്രദേശിലെ ഗൊരക്ക്പൂരിൽ ഗഹർവർ രാജ്പുത് കുടുംബത്തിലാണ് അനുരാഗ് കശ്യപ് ജനിച്ചത്. ഡെർഹാഡൂണിലെ ഹിൽഗ്രാഞ്ച് പ്രിപ്പറേറ്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം; ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഗ്വാലിയറിലെ സ്കിൻഡിയ സ്കൂളിൽ. അതിനുശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ഹൻസ്രാജ് കോളേജിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദം. അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അനുരാഗ് ഡെൽഹിയിലെ ജന നാട്യ മഞ്ച് ഗ്രൂപ്പിൽ ചേർന്നു.

1993 -ൽ മുംബൈയിലെത്തിയ അനുരാഗ് പ്രിഥ്വി തിയറ്ററിലും മകരന്ദ് ദേശ്പാണ്ഡെയുടെ ഗ്രൂപ്പിലും പ്രവർത്തിച്ചു. രാംഗോപാൽ വർമ്മയുടെ Sathya എന്ന സിനിമയുടെ തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് അനുരാഗ് കശ്യപ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2003 -ൽ Paanch എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്ത് അരങ്ങേറിയ അദ്ദേഹം തുടർന്ന് Black Friday, Dev.D, Bandar... എന്നിവയുൾപ്പെടെ പത്തോളം ഹിന്ദി സിനിമകൾ സംവിധാനം ചെയ്തു. 2019 -ൽ മൂത്തോൻ എന്ന സിനിമയുടെ സഹ നിർമ്മാതാവായി മലയാളത്തിലേക്കെത്തിയ അനുരാഗ് രണ്ട് മലയാള സിനിമകളുടെ കൂടി നിർമ്മാണത്തിൽ പങ്കാളിയായി. 2024 -ൽ റൈഫിൾ ക്ലബ്ബ് എന്ന സിനിമയിൽ വില്ലൻ വേഷം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തും തുടക്കം കുറിച്ചു. തുടർന്ന് ഡെലുലു എന്ന സിനിമയിലും അഭിനയിച്ചു.