അന്നു ആന്റണി

Annu Antony

ആന്റണിയുടെയും ബീനയുടെയും മകളായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു. മഞ്ചേരി നസ്രേത്ത് സ്ക്കൂളിലായിരുന്നു പ്രാാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂർ ക്രിസ്ത്യൻ ജൂനിയർ കോളേജിൽ നിന്നും ഫിസിയോളജി, സോഷ്യോളജി, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ട്രിപ്പിൾ ബിരുദം നേടിയതിനുശേഷമാണ് അന്നു ആന്റണി അഭിനയരംഗത്തേയ്ക്കിറങ്ങുന്നത്.

2016 -ൽ ആനന്ദം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് അന്നു സിനിമാഭിനയത്തിന് തുടക്കമിടുന്നത്. അതിനുശേഷം മെയ്ഡ് ഇൻ ക്യാരവാൻ, ഹൃദയം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.