അംഗന റോയ്

Angana Roy

ദക്ഷിണേന്ത്യൻ സിനിമകളിലെ നായിക. മോഡലിങ്ങിലൂടെയാണ് അംഗന റോയ് തന്റെ കരിയർ ആരംഭിക്കുന്നത്. മോഡലിംങ്ങിലൂടെ വളർന്നുവന്ന അംഗന 2013 ൽ തമിൾ ചിത്രമായ "രാഗലൈപുര"ത്തിലൂടെയാണ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.  തുടർന്ന് തെലുങ്കു, കന്നഡ സിനിമകളിലും നായികയായ അംഗന റോയ് പൃഥ്വിരാജ് നായകനായ മേജർ രവിയുടെ ചിത്രമായ "പിക്കറ്റ് 43" ലൂടെ മലയാളസിനിമയിലും നായികയായി. വിവിധ സൗത്തിന്ത്യൻ ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.