അനസ് ജെ റഹിം

Anas J Rahim

ജലാലുദ്ദീൻ, ജമീലാ ബീവി എന്നിവരുടെ മകനായി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് (തേമ്പാംമൂട്)ജനനം.

ജനതാ HSS തേമ്പാംമൂട്, യൂണിവേഴ്സിറ്റി കോളേജ്, (പാരലൽ കോളേജ് ) Govt ITI ചാക്ക എന്നിവിടങ്ങളിൽ നിന്നും മലയാള ബിരുദം, ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ് എന്നീ കോഴ്സുകൾ പൂർത്തിയാക്കി. വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ തന്നെ മിമിക്രി, മോണോആക്ട്, സാഹിത്യ രചന തുടങ്ങിയ നിരവധി മേഖലകളിൽ  പ്രതിഭ തെളിയിച്ചിട്ടുണ്ട്. അഭിനേതാവ്, മിമിക്രി കലാകാരൻ, തിരക്കഥാകൃത്ത്,
സംവിധായകൻ, പാരലൽ കോളേജ് മലയാളം അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 

2014 -ൽ 'അയ്യേ' എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ട് കലാമേഖലയിൽ രംഗപ്രവേശം. 2015 -ലെ 'സെൽഫി വിത്ത്‌ എ സോൾ 'എന്ന ഷോർട്ട് ഫിലിമിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. (നോക്കിയ X2 01 എന്ന ഫോണിന്റെ ബാക്ക് ക്യാമറ ഉപയോഗിച്ച് സീറോ ബഡ്ജറ്റിൽ മൊബൈൽ എഡിറ്റിംഗിൽ ഡബിൾ റോൾ ചെയ്ത സെൽഫി ഹ്രസ്വ ചിത്രം ആയിരുന്നു അത്. അനസ് തന്നെയാണ്  ആശയം, ക്യാമറ, സംവിധാനം, അഭിനയം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്.
ധാരാളം പുരസ്‌ക്കാരങ്ങൾ നേടുകയും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഈ ഹ്രസ്വ ചിത്രം ലോകത്തിലെ ആദ്യ സെൽഫി ഷോർട്ട് ഫിലിം ആണെന്ന് അവകാശപ്പെടുന്നു). 

അഭിനയത്തോട് അതിയായ താല്പര്യം ഉള്ള അനസ് Lengthy Dubsmash Reels, Creating Videos,Own Voice Content Videos തുടങ്ങിയവയുടെ തിരക്കഥ, സംവിധാനം, അഭിനയം എന്നിവയൊക്കെ നിർവഹിച്ച് സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ സജീവമായി തുടരുന്നുണ്ട്. അനസിന്റേതായ (ഷോർട്ട് ഫിലിംസ്, വെബ് സീരീസ്, സീരിയൽ,ഡബ്ബിങ് നിർവഹിച്ചത്,സിനിമ ) വർക്കുകൾ -  റിലീസ് ആയ വർഷം, പേര്, കഥാപാത്രം എന്നിവയുടെ ലിസ്റ്റ് 

*ഷോർട്ട് ഫിലിംസ്, സീരിയൽ, വെബ്സിരീസ് *

2014 -അയ്യേ 
(ഈ ഷോർട്ട് ഫിലിം 2023 ൽ എഡിറ്റ്‌ ചെയ്തു ചുരുക്കി
'I A mr: പ്രഭുൽകുമാർ' എന്ന പേരിൽ വീണ്ടും പുറത്തിറക്കിയിരുന്നു.)

2015 -സെൽഫി വിത്ത്‌ എ  സോൾ 
( യുക്തിവാദിയും, ആത്മാവും. -ആശയം, സംവിധാനം, അഭിനയം)

2017 -ദാസ് എ ട്രൂ സ്റ്റോറി (ദാസ്) 

2017 -സംഗതി കോൺട്രാ -അഭിഷേക് (ടെലിവിഷൻ സീരിയൽ-ഏഷ്യാനെറ്റ്‌ പ്ലസ് )

2017 -ബിനാമി (അർജ്ജുൻ ഷേണായ് )

2017-ഇത് ഞങ്ങളുടെ സിനിമ (അനസ് റഹിം )

2018 -സിക്സ്ത് ഫ്രൈഡേ (അസിസ്റ്റന്റ് ഡയറക്ടർ, അഭിനയം -റേപ്പ് ഗ്യാംഗിലെ പയ്യൻ )

2019--ലെഫ്റ്റ് എലോൺ (രാജേഷ്)

2019-നൊസ്റ്റാൾജിയ (അരവിന്ദ്)

2020-യമുന (പ്രിൻസ്)

2020-അന്ധവിശ്വാസം (അനന്തു)

2020-ഓണം സ്പെഷ്യൽ പുട്ട്കച്ചവടം (പനവിള സുകുമാരൻ )

2020- ദേവാസുരം  
(ആദിത്യൻ)

2020-ഓളും ഞാനും -'ഓൺലൈൻ വെബ് സീരിസ്'' 3 എപ്പിസോഡ്' (തിരക്കഥ, സംവിധാനം, അഭിനയം- ചന്ദ്രൻ, ജോസ് കുണ്ടറ) 

2021-മോഹനൻ കോളേജ് (നായകന്റെ സുഹൃത്ത് )

2023- തലവര -പാർട്ട്‌ -1 (തിരക്കഥ, സംവിധാനം, അഭിനയം -ദാസൻ )

2023 - Chit Chat Series(4 എപ്പിസോഡ് -വിനു, ലിബിൻ, മൈക്കിൾ, അനൂപ് )

2024-  'കൃപാങ്കുരം' -വേങ്കമല ദേവി ഗാനചരിതം വീഡിയോ ആവിഷ്കാരം (ക്രിയേറ്റിവ് ഡയറക്ടർ, അഭിനയം -സ്വാമി )
​​​​​          

*സിനിമ

2019 - ഉപമ (ആകാശ്) - (തിയേറ്ററിൽ റിലീസ് ആയ SS ജിഷ്ണുദേവ് സംവിധാനം ചെയ്‌ത 'ഉപമ' എന്ന സിനിമയിൽ 'ആകാശ് എന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അനസ് അവതരിപ്പിച്ചു.)

2021 -'അമാനുട ഭയം"
 (അബ്ദുൽ സലിം) -  (OTT റിലീസ് ആയ S S ജിഷ്ണുദേവ് സംവിധാനം ചെയ്ത 'അമാനുട ഭയം' എന്ന തമിഴിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയിൽ  'അബ്ദുൽ സലിം 'എന്ന പാരാ സൈക്കോളജിക്കൽ റിസർച്ച് സ്റ്റുഡന്റായാണ് അനസ് അഭിനയിച്ചത്. തമിഴിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമ എന്ന ഇന്ത്യൻ, ഏഷ്യൻ റെക്കോർഡ് ഓഫ് ബുക്കിൽ ഈ സിനിമ ഇടം പിടിച്ചു.)

2023 - എന്ന് സാക്ഷാൽ ദൈവം എന്ന S S ജിഷ്ണുദേവ് സംവിധാനം ചെയ്ത ഈ സിനിമയിൽ ടൈറ്റിൽ വേഷമാണ് അനസ് ചെയ്തിരിക്കുന്നത്.
(ആരതി എന്ന പെൺകുട്ടിയുടെ മരണം നടന്ന വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായ് എത്തുന്ന യുട്യൂബ് വ്ലോഗർ ആയിട്ടാണ് അനസ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിലൂടെയാണ് 'മോക്യൂമെന്ററി' രീതിയിലുള്ള ഈ കഥ മുന്നോട്ട് പോകുന്നത്. ഏറ്റവും വേഗത്തിൽ16 മണിക്കൂറിനുള്ളിൽ സ്ക്രിപ്റ്റ് to സ്ക്രീൻ, പ്രീപ്രൊഡക്ഷൻ,,പോസ്റ്റ്‌ പ്രൊഡക്ഷൻ  എന്നിവ പൂർത്തീകരിച്ചു OTT റിലീസ് ചെയ്ത സിനിമ എന്ന ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നേടിയ സിനിമ കൂടിയാണിത്.)

*ഡബ്ബിങ് ആർട്ടിസ്റ്റ്

2019 - കലിപ്പ് -  ജെസ്സൻ ജോസഫ് സംവിധാനം ചെയ്ത 'കലിപ്പ്' എന്ന സിനിമയിൽ 'രൂപേഷ്'എന്ന കഥാപാത്രത്തിന്റെ സുഹൃത്ത് ആയ പ്ലസ് ടു വിദ്യാർത്ഥിയുടെ  ചെറിയ കഥാപാത്രത്തിന് ഡബ്ബ് ചെയ്തു.

2017-'ഒരു നിമിഷം' എന്ന ഷോർട്ട് ഫിലിമിൽ 'ലാലു 'എന്ന നായകകഥാപാത്രത്തിന് വേണ്ടി ഡബ്ബിങ് നിർവഹിച്ചു.

2023 -'റൂം നമ്പർ 222 PG ഹോസ്റ്റൽ 'എന്ന ഷോർട്ട് ഫിലിമിൽ 'കാർത്തിക്ക്'എന്ന കഥാപാത്രത്തിന് ശബ്ദം നൽകി.
 

അനസ് ജെ റഹിം - Gmail, Phone
 FacebookInstagram, Youtube