അമ്പിളി പെരുമ്പാവൂർ

Ambili Perumbavoor

1979 ഒക്ടോബർ 22 ന് പെരുമ്പാവൂരിൽ ജനനം .വിമല ഇ.എം.എൽ പി സ്കൂളിൽ നിന്നും അനിതാ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മാർത്തോമ കോളേജ് പെരുമ്പാവൂരിൽ നിന്ന് പ്രീ ഡിഗ്രിയും (കൊമേഴ്‌സ്) കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിൽ ബിരുദവും പൂർത്തിയാക്കി . തിരുപ്പൂരിലെ NIFTE - TEA കോളേജിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അമ്പിളി ഏകദേശം 10 വർഷത്തോളം വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിച്ചിരുന്നു . പിന്നീട് കോയമ്പത്തൂർ ആർ എസ് പുരത്തു ഒരു ബൂറ്റീക്ക് നടത്തുകയും മോഹൻലാലിന്റെ ബ്രാൻഡായ എം.എൽ., വിശ്വശാന്തി ഫൗണ്ടേഷൻ തുടങ്ങിയവർക്ക് വേണ്ടിടീ ഷർട്ടുകൾ ഉൾപ്പെടെ പല ബ്രാൻഡുകൾക്കും കോർപ്പറേറ്റ് കമ്പനികൾക്കും വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു.

അരുൺ സദാനന്ദൻ സംവിധാനം നിർവഹിച്ച, 2016 ൽ പുറത്തിറങ്ങിയ , "മാനസാന്തരപ്പെട്ട യെസ്ഡി" ക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തുകൊണ്ടാണ് സിനിമാലോകത്തേയ്ക്ക് പ്രവേശിക്കുന്നത് . കോലുമിട്ടായി എന്ന സിനിമയിൽ സഹസംവിധായികയായും 1744 വൈറ്റ് ആൾട്ടോ എന്ന മലയാളം സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. ചില പരസ്യങ്ങൾക്കും , ഷോർട്ട് ഫിലിമുകൾക്കും വേണ്ടി കോസ്റ്റ്യൂമർ ആയും , മേക്കപ്പ് ആര്ടിസ്റ്റ് ആയും , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും അമ്പിളി ജോലി ചെയ്‌തിട്ടുണ്ട് .