അംബരീഷ്

Ambareesh

ദക്ഷിണേന്ത്യൻ സിനിമാതാരം. കന്നഡ സിനിമയിലെ സൂപ്പർ ഹീറോ. മാളഹള്ളി ഹുച്ചെ ഗൗഡ അമർനാഥ് എന്നാണ് അംബരീഷിന്റെ യതാർത്ഥ പേര്. 1952 മെയ് 29 കർണ്ണാടകയിലെ മാണ്ഡ്യയിലാണ് അംബരീഷിന്റെ ജനനം. 1972 ൽ "നാഗരഹാവു" എന്ന ചിത്രത്തിലൂടെയാണ് അംബരീഷ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡ, ഹിന്ദി, മലയാളം, തെലുങ്ക്, തമിൾ, എന്നിങ്ങനെ വിവിധഭാഷാ ചിത്രങ്ങളിൽ നായകനായി 230 ൽ അധികം സിനിമകളിൽ അഭിനയിച്ചു.

വാണിജ്യപരമായി വിജയിച്ച നിരവധി ചിത്രങ്ങളിൽ അദ്ദേഹം നിഷേധിയായ,രോഷാകുലനായ ചെറുപ്പക്കാരനായാണ് അഭിനയിച്ചത്. ഈ കഥാപാത്രങ്ങൾ അംബരീഷിന് റിബൽസ്റ്റാർ എന്നൊരു പരിവേഷം നേടിക്കൊടുത്തു. 1974 ൽ എൻ ശങ്കരൻ നായർ സംവിധാനംചെയ്ത വിഷ്ണു വിജയം  എന്നചിത്രത്തിലൂടെയാണ് അംബരീഷ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1982 ൽ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിൽ ഗാനം എന്ന സിനിമയിൽ നായകനായി. അംബരീഷ് പന്ത്രണ്ട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്,  പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ അംബരീഷ് കർണ്ണാടക നിയമസഭയിൽ എം എൽ എ ആയും, പിന്നീട് 1998 - 99,1999 - 2004, 2004 - 2009 കാലയളവിൽ ലോക്സഭാ എം പി ആയും ഇരുന്നിട്ടുണ്ട്. 2006 - 2008 കാലത്ത് അംബരീഷ് വാർത്താ വിതരണമന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്നു.

 പ്രശസ്ത നടി സുമലത യെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് ഒരു മകനാണുള്ളത്, പേര് അഭിഷേക് ഗൗഡ. 2018 നവമ്പർ 24 ന് തന്റെ അറുപത്തിയാറാമത്തെ വയസ്സിലാണ് അംബരീഷ് മരിയ്ക്കുന്നത്.