അലിസ്റ്റർ അലക്സ്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളിയിലെ മണ്ണംപ്ലാക്കൽ കുടുംബത്തിൽ അലക്സ് ചാണ്ടിയുടേയും ജിജിയുടേയും മകനായി 2003 നവംബർ 20-തിനു ജനനം. ഒൻപതാം ക്ലാസ് വരെ ഷാർജയിൽ ഔവർ ഓൺ ഇന്ത്യൻ സ്കൂളിൽ പഠനം. തുടർന്ന് നാട്ടിലെത്തി സ്കൂൾ വിദ്യാഭ്യാസം തുടർന്ന അലിസ്റ്റർ നിലവിൽ കാഞ്ഞിരപ്പള്ളി അനക്കൽ സെന്റ് ആന്റണീസ് സ്കൂളിൽ പ്ലസ് ടുവിനു പഠിക്കുന്നു. സിനിമയിൽ മുൻപ് അഭിനയിച്ച് പരിചയമില്ലാത്ത അലിസ്റ്റർ ഫഹദ് ഫാസിലിന്റെ ജോജിയെന്ന സിനിമക്ക് വേണ്ടിയുള്ള കാസ്റ്റിംഗ് കോൾ പരസ്യത്തിന് വീട്ടിൽ അറിയാതെയാണ് അപേക്ഷിച്ചത്. അലിസ്റ്ററിന്റെ പെർഫോമൻസ് ഇഷ്ടമായ പോത്തനും ടീമും ജോജിയിലെ "പോപ്പി" എന്ന കഥാപാത്രമായി അലിസ്റ്ററിനെ തിരഞ്ഞെടുത്തു. വലിയ തരത്തിലുള്ള ഒരു പരിശീലനമൊന്നും നൽകാതെ തന്നെ മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ അലിസ്റ്ററിനു കഴിഞ്ഞു എന്നാണ് അണിയറപ്രവർത്തകരുടെ അഭിപ്രായം.
സിനിമ കാണുന്നതിനു പുറമേ സ്വാഭാവികമായും വീഡിയോ ഗെയിംസുമൊക്കെ ഇഷ്ടപ്പെടുന്ന അലിസ്റ്റർ പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
അമ്മയും സഹോദരി അന്നുവിനുമൊപ്പം കാഞ്ഞിരപ്പള്ളിയിൽത്തന്നെ താമസിക്കുന്ന അലിസ്റ്ററിന്റെ പിതാവ് ദുബായിയിൽ ജോലി നോക്കുന്നു.
അലിസ്റ്ററിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പ്രൊഫൈലിവിടെ