അഖിൽ വിശ്വനാഥ്
Akhil Viswanath
തൃശ്സൂർ ജില്ലയിലെ കൊടകര സ്വദേശിയാണ് അഖിൽ വിശ്വനാഥൻ. സ്കൂൾ പഠനകാലത്ത് നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അഖിൽ കലാപ്രവർത്തനങ്ങൾ തുടങ്ങുന്നത്. തുടർന്ന് ചില ഷോർട്ട് ഫിലിമുകളിലും അഖിൽ അഭിനയിച്ചിരുന്നു. നാടകങ്ങളിലെ ഗുരുക്കന്മാരുടെ നിർദ്ദേശപ്രകാരമാണ് അഖിൽ ചോല എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തത്. സിനിമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരോടൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്തു. ചോലയ്ക്ക് ശേഷം ഓപ്പറേഷൻ ജാവ എന്ന സിനിമയിലും അഭിനയിച്ചു.സിനിമാഭിനയത്തോടൊപ്പം നാട്ടിലെ ഒരു മൊബൈൽ ഷോപ്പിൽ അഖിൽ ജോലി ചെയ്യുന്നുമുണ്ട്.