അഖിൽ കവലയൂർ

Akhil Kavalayoor
Date of Birth: 
Wednesday, 17 July, 1985
അഖിൽ ആ സി കവലയൂർ
Akhil R C Kavalayoor

ആറ്റിങ്ങൽ കവലയൂർ സ്വദേശി. 1985ൽ ജനനം, രാജേന്ദ്രൻ നായർ, ചന്ദ്രിക എന്നിവരാണ് മാതാപിതാക്കൾ. കവലയൂർ സ്കൂൾ, ആറ്റിങ്ങൽ ബോയ്സ് ‌ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഡിഗ്രി ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ നിന്നും പൂർത്തിയാക്കി. മിമിക്രിയിലൂടെ ആണ് തുടക്കം. ഏകദേശം 18 വർഷക്കാലം തിരുവനന്തപുരത്തെ വിവിധ ട്രൂപ്പുകളിൽ താരമായിരുന്നു. ഫലിത, സ്കൈലാർക്ക്, നർമ്മകല, ഷോഗൺസ്, മാഗ്നറ്റോ തുടങ്ങിയ പ്രശസ്ത ട്രൂപ്പുകളുടെ ഒക്കെ ഭാഗമായിരുന്നു. ലാൽ ബഹദൂർ ശാസ്ത്രി എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് കനേഡിയൻ ഡയറി, എസ്കേപ്പ്, വരാനിരിക്കുന്ന തേരെന്ന ചിത്രം എന്നിവയിലൊക്കെ ചെറു വേഷങ്ങൾ അവതരിപ്പിച്ചു.

ജി ഇന്ദുഗോപെനെന്ന സുപ്രസിദ്ധ കഥാകാരന്റെ തെക്കൻ തല്ലു കേസെന്ന സിനിമയിലാണ് അഖിലിന് ശ്രദ്ധേയമായ കഥാപാത്രമായ കുഞ്ഞ് കുഞ്ഞെന്ന വേഷം ലഭ്യമാവുന്നത്.  സിനിമ പ്രധാനമായും വർക്കല, ആറ്റിങ്ങൽ ഭാഗങ്ങളിൽ ഷൂട്ട് ചെയ്യുന്നതിനാൽ അവിടുന്നുള്ള നടീനടന്മാരെ തിരയുകയായിരുന്നു, ആറ്റിങ്ങൽക്കാരനായ അഖിലിനും വേഷം ലഭിക്കുന്നതിങ്ങനെ ആണ്. വേറെയും സിനിമകൾ പുറത്തിറങ്ങാനായി ബാക്കിയുണ്ട്.

ഫ്ലവേർസ് ടീവിയിലെ സ്റ്റാർ മാജിക്ക് എന്ന കോമഡി പ്രോഗ്രാമിന്റെ എഴുത്തുകാരനും പെർഫോമറായും രംഗത്തെത്തുന്നതും അഖിൽ കലവൂരാണ്. ആറു വർഷക്കാലമായി ഫ്ലവേഴ്സ് ടിവിയുടെ മുന്നണിയിലും പിന്നണിയിലുമൊക്കെ സജീവമാണ്. കേരളത്തിലെ മിക്കവാറുമുള്ള ടിവി ചാനലുകളിലെ നർമ്മ പരിപാടികൾക്ക് സ്ക്രിപ്റ്റെഴുതിയ അഖിൽ ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസെന്ന പ്രോഗ്രാമിന്റെ വിജയിതാവുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ഹിറ്റായ പ്രീമിയർ പത്നി എന്ന വെബ്സീരീസിലും പെർഫോമറായി അഖിലുണ്ട്.

അമ്മയും ഭാര്യ ആര്യയും അവന്തിക, അവനിക എന്ന് രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം.

അഖിലിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ