അബനി ആദി

Abani Adi

പരസ്യചിത്രകാരൻ ആദി ബാലകൃഷ്ണന്റെയും ഫ്രീലാൻസ് ജേർണലിസ്റ്റായ അരുണയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് ജനിച്ചു. പരസ്യ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അബനി ആദി ക്യാമറയ്ക്കു മുന്നിലേയ്ക്ക് വരുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന സിനിമയിലാണ് അബനി ആദ്യമായി അഭിനയിക്കുന്നത്. ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം അബനിയ്ക്ക് ലഭിച്ചു. അവാർഡ് ലഭിയ്ക്കുമ്പോൾ ഏഴ് വയസ്സുമാത്രം പ്രായമേ അബനിക്കുണ്ടായിരുന്നുള്ളൂ.. അബനി അഭിനയിച്ച രണ്ടമത്തെ ചിത്രം പന്ത് ആയിരുന്നു. അതിലെ അഭിനയത്തിന്  2018 -ലെ മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചു. 2019 -ൽ തൊട്ടപ്പൻ എന്ന സിനിമയിലും അബനി ആദി അഭിനയിച്ചിട്ടുണ്ട്.