വിഷ്‌ണു സോമൻ
Vishnu Soman
വിഷ്‌ണു സോമൻ: അഭിനേതാവ്. ചങ്ങനാശ്ശേരിക്കാരൻ വിഷ്ണു സോമൻ ‘മിന്നൽ മുരളി‘യിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്ന് വന്നത്. ടെക്നോ പാർക്കിൽ വർക്ക് ചെയ്യുന്ന വിഷ്‌ണു നിരവധി ഷോർട്ട് ഫിലിമുകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അതിൽ എടുത്ത് പറയാവുന്ന ഒന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘പ്രിയംവദ കാദരയാണോ‘യിലെ വേഷം.
ഭാര്യ ആതിര വിഷ്‌ണു ഡോക്ടർ ആണ്. ആതിരയും പല ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്.
ഇവർ രണ്ട് പേരും ചേർന്നുള്ള ടിക്ടോക്ക് വീഡിയോസ് പലതും വൈറലായിട്ടുണ്ട്.