വിനു പാർത്ഥസാരഥി
പാർത്ഥസാരഥി കുറുപ്പിന്റെയൂം ബേബി മേനോന്റെയും മകനായി തൃശ്ശുർ ജില്ലയിലെ കൊടുങ്ങല്ലൂർ മതിലകത്ത് ജനിച്ചു. മതിലകം സെന്റ് ജോസഫ് ഹൈസ്കൂൾ, വെമ്പല്ലൂർ. എം ഇ എസ് എച്ച് എസ് എസ് എന്നിവിടങ്ങളിലായിരുന്നു വിനുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചാലക്കുടി നിർമ്മല കോളേജ് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നിന്നും ടൂറിസം സ്റ്റഡീസിൽ ബിരുദം നേടി. സ്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ സജീവമായി പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിരുന്നു
ഡൽഹി ഇൻറർനാഷണൽ എയർപോർട്ടിൽ എയർ അസ്താനയിൽ അറിവൽ കോഡിനേറെററായിക്കൊണ്ടാണ് വിനു പാർത്ഥസാരഥി തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് കുറച്ചു കാലം ഷാർജയിൽ ഒരു സ്ഥാപനത്തിൽ ബ്രാൻഡ് ആക്റ്റിവേഷൻ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു. വിദേശ ജോലി അവസാനിപ്പിച്ച് വന്നതിനുശേഷം സിനിമയിൽ അവസരം ലഭിക്കുവാനായി വിനു ശ്രമിച്ചുകൊണ്ടിരുന്നു.
സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു വിനു പാർത്ഥസാരഥി തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ഇൻസൈറ്റ് എന്ന പേരുള്ള ഷോർട്ട് ഫിലിം എഴൂതി സംവിധാനം ചെയ്തുകൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു. രണ്ടു തമിഴ് സിനിമകളിൽ അഭിനയിച്ചെങ്കിലും.അവ റിലീസായില്ല. അതിനുശേഷമാണ് വിനു പാർത്ഥസാരഥി ഹയ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചത്. മാഹിൻ അബൂബക്കർ എന്ന കോമഡി കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
അഭിനയം കൂടാതെ സിനിമയിലെ മറ്റു മേഖലകളിലും വിനു പ്രവർത്തിക്കൂന്നൂണ്ട്. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്ററായി പ്രവർത്തിച്ച വിനു പാർത്ഥസാരഥി മുത്തുച്ചിപ്പി എന്ന കുട്ടികളുടെ ചിത്രത്തിൽ അസോസിയേറ്റ് സംവിധായകനായിട്ടൂണ്ട്. കൂടാതെ ഒരു തമിഴ് മ്യൂസിക്ക് ആൽബത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു.
ധാരാളം കവിതകൾ എഴുതിയിട്ട്ടുള്ള വിനു പാർത്ഥസാരഥിയുടേതായി ഗന്ധർവന്റെ യക്ഷി എന്ന കവിത സമാഹാരമുണ്ട്. കൂടാതെ പത്തിലധികം കഥകളും രണ്ട് തിരക്കഥകളും വിനു എഴൂതിയിട്ടുണ്ട്.
വിനു പാർത്ഥസാരഥിയുടെ ഭാര്യ സംഘവി ഒരു മെഡിക്കൽ സ്ഥാപനത്തിൽ മാനേജരായി പ്രവർത്തിക്കുന്നു.