വൈശാഖ് എസ് നായർ
Vaishakh S Nair
ശിവദാസന്റെയും മിനിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. വി എൻ എസ് എസ് ട്രസ്റ്റ് സെൻട്രൽ സ്കൂൾ(SSC), എസ് എൻ ടി എച്ച് എസ് എസ് ചേർത്തല എന്നിവിടങ്ങളിലായിരുന്നു വൈശാഖിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം എസ് ഡി കോളേജിൽ നിന്നും ബിരുദം നേടി. വിദ്യാഭ്യാസ കാലത്ത് സംഗീതത്തിലും ചിത്രരചനയിലും വൈശാഖ് സമ്മാനങ്ങൾ നേടിയിരുന്നു. 2019 -ൽ ചിത്രകലാദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് .
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയിലൂടെയാണ് വൈശാഖ് ചലച്ചിത്രലോകത്തേക്കെത്തുന്നത്. 2018 -ൽ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റായിട്ടാണ് പ്രവർത്തിച്ചത്. ഇപ്പോൾ Photom Fx, Chennai എന്ന സ്ഥാപനത്തിൽ സിജിഐ വർക്ക് ചെയ്യുകയാണ് വൈശാഖ്.
വിലാസം - Srivalsam Perumphuruthu, Kalavoor P.O, Alappuzha